ഒന്നാം വാര്‍ഷികദിനത്തില്‍ മാര്‍പാപ്പ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍

വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ പാപ്പ, മാര്‍പാപ്പ പദവിയിലെത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിനത്തില്‍ അദ്ദേഹം ഇറ്റലിയിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ പോംപെ സന്ദര്‍ശിക്കും. അന്നേ ദിവസം പോംപെ മാതാവിന്റെ തിരുനാള്‍ദിനം കൂടിയാണ് സ്ഥാനാരോഹണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ പോംപെ സന്ദര്‍ശിക്കുമെന്ന് ലെയോ പതിനാലാമന്‍ പാപ്പ നേരത്തെ അറിയിച്ചിരുന്നു. ഈ തീര്‍ത്ഥാടനകേന്ദ്രത്തിന്റെ സ്ഥാപകന്‍ വിശുദ്ധ ബര്‍ത്തലോ ലോംഗോയാണ്. സാത്താന്‍ ആരാധകനില്‍ നിന്ന് വിശുദ്ധനായി പരിണമിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ബെര്‍ത്തലോ ലോംഗോയെ വിശുദ്ധനായി പ്രഖ്യാപിച്ചതും ലെയോ പതിനാലാമന്‍ പാപ്പയായിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയും ബെനഡിക്ട് പതിനാറാമന്‍ പാപ്പയും ഫ്രാന്‍സിസ് പാപ്പയും പോംപെ സന്ദര്‍ശിച്ചിട്ടുണ്ട്. പാപ്പയെ സ്വീകരിക്കാന്‍ പോംപെ ഒരുങ്ങിക്കഴിഞ്ഞു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates