നേപ്പില്‍സ്: ലെയോ പാപ്പയുടെ സാന്നിധ്യത്തില്‍ വിശുദ്ധ ജാനിയൂരിസിന്റെ തിരുശേഷിപ്പായ രക്തം ദ്രാവകമായി. പാപ്പ സ്ഥാനത്തിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് നേപ്പല്‍സില്‍ വിശുദ്ധ ജാനിയൂരിസിന്റെ കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണ വേളയിലാണ് ഈ അദ്ഭുതം സംഭവിച്ചത്. ദ്രാവകമായ രക്തം അടങ്ങിയ പേടകം പാപ്പ ഉയര്‍ത്തിപിടിച്ച് പാപ്പ വിശ്വാസികളെ ആശീര്‍വദിച്ചു.
തന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് പാപ്പ പോംപെയിലും നേപ്പല്‍സിലും മെയ് എട്ടാം തീയതി സന്ദര്‍ശനം നടത്തിയിരുന്നു. ഈ അവസരത്തിലാണ് ജാനിയൂരിസിന്റൈ തിരുശേഷിപ്പ് ദ്രാവകമായത്.
നേപ്പല്‍സിന്റെ മധ്യസ്ഥനാണ് രക്തസാക്ഷിയായ വിശുദ്ധ ജാനിയൂരിസ.് വര്‍ഷത്തില്‍ മൂന്നുതവണ വിശുദ്ധ ജാനിയൂരിസിന്റെ തിരുശേഷിപ്പ് ദ്രാവകമായി മാറാറുണ്ട്. സെപ്തംബര്‍19, ഡിസംബര്‍ 16, മെയ് മാസത്തിലെ ആദ്യ ഞായറാഴ്ചക്ക് മുന്നോടിയായുള്ള ശനിയാഴ്ച എന്നിവയാണ് പ്രസ്തുതദിനങ്ങള്‍. ലെയോ പാപ്പ മെയ് മാസം എട്ടാം തീയതിയാണ് പാപ്പയുടെ ഒന്നാം വാര്‍ഷികം വന്നത് എന്നതും അതേദിവസം തന്നെയാണ് പാപ്പ ദേവാലയം സന്ദര്‍ശിച്ചത് എന്നതും യാദൃച്ഛികം.