ന്യൂഡല്‍ഹി: ഷില്ലോങ് ആര്‍ച്ച് ബിഷപ് ഡൊമിനിക് ജാലയും മലയാളിയായ ഫാ. മാത്യു വെള്ളാങ്കലും അമേരിക്കയിലെ കാലിഫോര്‍ണിയായില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. അവര്‍ക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റൊരുവൈദികന്‍ ഫാ. ജോസഫ് പാറേക്കോട്ട് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. മൂവരും സഞ്ചരിച്ചിരുന്ന കാര്‍ സെമിട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
സലേഷ്യന്‍ ആര്‍ച്ച് ബിഷപ്പായ ജാല മേഘാലയായിലെ മാവ് ലി സ്വദേശിയാണ്. 1977 നവംബര്‍ 19 ന് വൈദികനായി. 2000 ഏപ്രില്‍ രണ്ടിന് ബിഷപ്പായി.
ഫാ. മാത്യു വെള്ളാങ്കല്‍ 2016 മുതല്‍ കാലിഫോര്‍ണിയായില്‍ സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. 1987 ല്‍ വൈദികനായി.
വിദേശത്തുവച്ച് റോഡപകടത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ മെത്രാനാണ് ആര്‍്ച്ച് ബിഷപ് ജാല. ഡല്‍ഹി ആര്‍ച്ച് ബിഷപ് അലന്‍ ദെ ലാസ്റ്റിക് പോളണ്ടില്‍ ഒരു വാഹനാപകടത്തില്‍ ഇതിന് മുമ്പ് മരിച്ചിട്ടുണ്ട്.