കെസിബിസി വര്‍ഷകാല സമ്മേളനത്തിന് തുടക്കമായി.

കൊച്ചി: കെസിബിസിയുടെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. പാലാരിവട്ടം പിഒസിയിലാണ് സമ്മേളനം. നാലുവരെ യാണ് വര്‍ഷകാല സമ്മേളനം.കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ് അധ്യക്ഷനായിരിക്കും. ഫാ. ഡോ. ഗീവര്‍ഗീസ് കുറ്റിയില്‍, സിസ്റ്റര്‍ ഡോ. പവിത്ര എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. 3, 4 തീയതികളില്‍ സഭയും സമൂഹവുമായി ബന്ധപ്പെട്ട ആനുകാലിക വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെയും നടപടികളെയും സംബന്ധിച്ച് കേരള കത്തോലിക്കാ മെത്രാന്‍സമിതി ചര്‍ച്ച ചെയ്യും. കേരളത്തിലെ എല്ലാ കത്തോലിക്ക രൂപതകളുടെയും മെത്രാന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates