വത്തിക്കാന്‍ സിറ്റി: സ്‌പെയ്ന്‍ പര്യടനം പൂര്‍ത്തിയാക്കി ലെയോ പതിനാലാമന്‍ പാപ്പ വത്തിക്കാനില്‍ തിരിച്ചെത്തി. ജൂണ്‍ ആറുമുതല്‍ പന്ത്രണ്ടുവരെ തീയതികളിലായിരുന്നു പാപ്പയുടെ സ്‌പെയ്ന്‍ പര്യടനം.. ലെയോ പാപ്പയുടെ നാലാമത്തെ അപ്പസ്‌തോലികയാത്രയായിരുന്നു സ്‌പെയ്‌നിലേക്ക്. മാഡ്രിഡ്, കറ്റലോണിയ, ഗ്രാന്‍ കനേറിയ ദ്വീപ് എന്നിവയായിരുന്നു പ്രധാന സന്ദര്‍ശനസ്ഥലങ്ങള്‍. തെനെറീഫ് ദ്വീപായിരുന്നു പാപ്പ അവസാനം സന്ദര്‍ശിച്ചത്. അവിടെ നിന്നാണ് പാപ്പ വത്തിക്കാനിലേക്ക് മടങ്ങിയത്. തെനെറീഫിലെ വിശുദ്ധബലിയര്‍പ്പണമായിരുന്നു അവസാനത്തെ ചടങ്ങ്. പാപ്പയുടെ മടക്കയാത്രയ്ക്കായി തയ്യാറാക്കിയിരുന്ന ഇബേരിയ A 320 എയര്‍ബസിന് ചില തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഫിലിപ്പ് ആറാമന്‍ രാജാവ് നല്കിയ സ്വകാര്യവിമാനത്തിലാണ് പാപ്പ വത്തിക്കാനിലേക്ക് മടങ്ങിയത്. റോമിലെത്തിയ പാപ്പ തുടര്‍ന്ന് കാറിലാണ് വത്തിക്കാനിലേക്ക് മടങ്ങിയത്.