കര്‍ദിനാള്‍ മാര്‍ ക്ലീമീസ് കാതോലിക്കാ ബാവ ലെയോ പാപ്പയെ സന്ദര്‍ശിച്ചു.

വത്തിക്കാന്‍സിറ്റി: കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാബാവ ലെയോ പാപ്പയെ സന്ദര്‍ശിച്ചു. സീറോമലങ്കര കത്തോലിക്കാ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍സഭയുടെ യൂറോപ്പ് യൂകെ കണ്‍വന്‍ഷനില്‍ സംബന്ധിക്കുവാന്‍ റോമില്‍ എത്തിച്ചേര്‍ന്നതായിരുന്നു കര്‍ദിനാള്‍ മാര്‍ ക്ലീമിസ്. കര്‍ദിനാള്‍ മാര്‍ ക്ലീമിസിന്റെ 67 ാം പിറന്നാളിന് പാപ്പ മംഗളങ്ങള്‍ നേര്‍ന്നു, അതോടൊപ്പം മെത്രാഭിഷേകത്തിന്റെ രജതജൂബിലിയുടെയും. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കബാവയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിനു ശേഷമായിരുന്നു പാപ്പയുമായുള്ള കൂടിക്കാഴ്ച നടന്നത്.

സീറോമലങ്കര സഭയുടെ പാരമ്പര്യത്തെയും ആരാധനക്രമ സമ്പന്നതയെയും കുറിച്ച് പാപ്പ സന്ദേശത്തില്‍ പരാമര്‍ശിച്ചു. യൂറോപ്പില്‍ താമസിക്കുന്ന സീറോ മലങ്കര വിശ്വാസികളുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് അപ്പസ്‌തോലികവിസിറ്റേറ്ററായി കുര്യാക്കോസ് മാര്‍ ഓസ്താതിയോസിനെ ലെയോ പാപ്പ നിയമിച്ചിരിക്കുന്നത്. അദ്ദേഹത്തിനും പാപ്പ ആശംസകള്‍ നേര്‍ന്നു. സീറോമലങ്കരവിശ്വാസികളുടെ ഭാവിതലമുറ അവരുടെ തനതായ പാരമ്പര്യങ്ങള്‍ക്കനുസരണം ജീവിക്കുന്നതിന് ഇത് ഇടയാകുമെന്ന് പാപ്പ പ്രതീക്ഷിക്കുന്നു. ഭവനങ്ങളിലും ഹൃദയങ്ങളിലും പ്രത്യേകമായി യുവാക്കളില്‍ ശക്തമായ വിശ്വാസം തഴച്ചുവളരട്ടെയെന്ന് താന്‍ പ്രാര്‍ത്ഥിക്കുന്നതായും പാപ്പ പറഞ്ഞു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates