ദൈവാരാധനയുടെ ഏറ്റവും സംഗീതാത്മകരൂപമാണ് സങ്കീര്‍ത്തനങ്ങള്‍. ഹൃദയദ്രവീകരണക്ഷമമായ വിധത്തിലുള്ള പ്രാര്‍ത്ഥനകളും അനുതാപകീര്‍ത്തനങ്ങളും ചേര്‍ന്ന് സങ്കീര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്നത് ഒരു അലൗകികലോകമാണ്. ഈ അലൗകിക ലോകത്തിലേക്കുള്ള പുതിയ വാതായനമാണ് ഗോഡ്‌സ് മ്യൂസിക് റേഡിയോ തുറന്നിരിക്കുന്നത്. ബൈബിളിലെ 150 സങ്കീര്ത്തനങ്ങള്‍ ഗാനരൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗോഡ്‌സ് മ്യൂസിക് റേഡിയോ. ദിവസം മുഴുവന്‍ സങ്കീര്‍ത്തനാലാപങ്ങളാല്‍ നമ്മുടെ ആത്മീയജീവിതത്തെ പരിപോഷിപ്പിക്കാനുള്ള സാധ്യതകളാണ് ഇവിടെ തെളിയുന്നത്. സങ്കീര്‍ത്തനങ്ങളുടെ ആത്മാവ് ഒട്ടും ചോരാതെ പുനരാവിഷ്‌ക്കരിക്കാന്‍ ഇതിലെ ഗാനങ്ങള്‍ക്ക് കഴിയുന്നുണ്ട്. നമ്മുടെ ജീവിതം സങ്കീര്ത്തനാലാപങ്ങളാല്‍ നിറയട്ടെ.. സങ്കീര്‍ത്തനങ്ങളുടെ ഗാനരൂപം ആസ്വദിക്കാനായി ഗോഡ്‌സ് മ്യൂസിക് റേഡിയോ സന്ദര്‍ശിക്കുക. റേഡിയോയുടെ ലിങ്ക് ചുവടെ ചേര്‍ക്കുന്നു