spot_imgspot_imgspot_imgspot_img

മെഡ്ജുഗോറി ദേവാലയത്തിനു നേരെ ആക്രമണം; നടുക്കത്തോടെ മരിയവിശ്വാസികള്‍.

മെഡ്ജുഗോറി: മരിയഭക്തരെ മുഴുവന്‍ വേദനിപ്പിച്ചും ഞെട്ടിച്ചുംകൊണ്ട് ഒരു വാര്‍ത്ത. പ്രസിദ്ധ മരിയന്‍തീര്‍ത്ഥാടനകേന്ദ്രമായ മെഡ്ജുഗോറി ദേവാലയത്തിന് നേരെ അക്രമം. അക്രമികള്‍ അള്‍ത്താരയ്ക്ക് തീയിടുകയും പരിശുദ്ധ അമ്മയുടെ രൂപം വികൃതമാക്കുകയും ചെയ്തു. പരിശുദ്ധ അമ്മയെ അപമാനിച്ചുകൊണ്ടുള്ള നിരവധി എഴുത്തുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പാവാടയിട്ട സാത്താന്‍ എന്നൊക്കെയാണ് ഈ വിശേഷണങ്ങള്‍. ലോകമെങ്ങുമുളള മരിയഭക്തരെ അത്യന്തം വേദനിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്നതാണ് ഈ കിരാതപ്രവൃത്തി. 1981 മുതല്ക്കാണ് മെഡ്ജുഗോറി മരിയഭക്തരുടെ തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നായത്. പരിശുദ്ധ അമ്മ ഇവിടെ പലതവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നാണ് വിശ്വാസം.
അപലപനീയമായ ഈ പ്രവൃത്തി നടന്നതിനു ശേഷം ദേവാലയം ശുചീകരണപ്രവര്‍ത്തനങ്ങളും ആവശ്യമായ അറ്റകുറ്റപ്പണികളും നടത്തിയതിനു ശേഷം തീര്‍ത്ഥാടകര്‍ക്കായി വീണ്ടും തുറന്നുകൊടുത്തിരിക്കുകയാണ്.
അക്രമം നടത്തിയത് ആരായാലും അവരോട് ക്ഷമിക്കുന്നുവെന്നാണ് തീര്‍ത്ഥകേന്ദ്രത്തിന്റെ നിലപാട്. ദു:ഖകരമായ ഇത്തരം പ്രവര്‍ത്തനങ്ങളോട് പ്രതികാരമനോഭാവത്തോടെയല്ല പ്രതികരിക്കേണ്ടത് എന്നും പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും ക്ഷമയിലൂടെയുമാണെന്നും ഇടവകകേന്ദ്രം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates