spot_imgspot_imgspot_imgspot_img

ലൂര്‍ദ് മാതാവ് പ്രത്യക്ഷപ്പെട്ട വിശുദ്ധ ബെര്‍ണദീത്തയുടെ തിരുശേഷിപ്പ് അമേരിക്കയില്‍ പര്യടനം നടത്തുന്നു

വാഷിംങ്ടണ്‍: വിശുദ്ധ ബെര്‍ണദീത്തയുടെ തിരുശേഷിപ്പ് അമേരിക്കയിലുടനീളം പര്യടനം നടത്തുന്നു, 2026-27 വര്‍ഷമാണ് പര്യടനം. ലൂര്‍ദ്ദില്‍ നിന്ന് പുറപ്പെടുന്ന തിരുശേഷിപ്പ് സെപ്തംബറിലാണ് അമേരിക്കയിലെത്തുന്നത്. വാഷിംങ്ടണ്‍ ഡിസിയിലെ ബസിലിക്ക ഓഫ് ദ നാഷനല്‍ ഷ്രൈന്‍ ഓഫ് ദ ഇമ്മാക്കുലേറ്റ് കണ്‍സംപ്ഷനില്‍ സ്വീകരണം നല്കുകയും സെപ്തംബര്‍ 18 മുതല്‍ 20 വരെ അവിടെ പൊതുവണക്കത്തിനായി പ്രതിഷ്ഠിക്കുകയും ചെയ്യും. അമേരിക്കയിലെ 140 സഥങ്ങളിലാണ് തിരുശേഷിപ്പ് പര്യടനം നടത്തുന്നത്. ദേവാലയങ്ങള്‍ക്ക് പുറമെ ഹോസ്പിറ്റലുകളും യൂണിവേഴ്‌സിറ്റികളും ഇതില്‍പെടും. 1858 ല്‍ എന്നതുപോലെ ലൂര്‍ദ്ദിലെ സന്ദേശം ഇപ്പോഴും പ്രസക്തമാണ് എന്ന് ബസിലിക്ക ചാപ്ലയിന്‍ ഫാ. ജിം അഭിപ്രായപ്പെട്ടു. ലൂര്‍ദില്‍ മാതാവ് പ്രത്യക്ഷീകരണം നല്കിയ വ്യക്തിയാണ് ബെര്‍ണദീത്ത. പതിനെട്ടുതവണയാണ് മാതാവ് ബെര്‍ണദീത്തയ്ക്ക് പ്രത്യക്ഷപ്പെട്ടത്. ഇന്ന് ലോകത്തിലെ ഏറ്റവും പ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് ലൂര്‍ദ്ദ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates