കൊച്ചി: ലെയോ പതിനാലാമന്‍ പാപ്പയുടെ ആദ്യ ചാക്രികലേഖനമായ മാഞ്ഞിഫിക്ക ഹുമാനിത്താസിന്റെ ( മഹത്തായ മനുഷ്യരാശി) ഔദ്യോഗിക മലയാളം പരിഭാഷ വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ പ്രകാശനം ചെയ്തു. നിര്‍മ്മിതബുദ്ധിയുടെ കാലഘട്ടത്തില്‍ ലെയോ പാപ്പയുടെ ക്രിയാത്മക ഇടപെടലാണ് ഈ ചാക്രികലേഖനമെന്ന് അദ്ദേഹം പറഞ്ഞു. പിഒസി പുറത്തിറക്കിയ മലയാളം പതിപ്പിന്റെ വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത് ഫാ. ഡോ ജേക്കബ് പ്രസാദ്, പ്രഫ. കെ എം ഫ്രാന്‍സിസ് എന്നിവരാണ്.
കെസബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും പിഒസി ഡയറക്ടറുമായ ഫാ. തോമസ് തറയില്‍, കെസിബിസി ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണി ലാസര്‍, കെസിഎംഎസ് പ്രസിഡന്റ് ഫാ. ജോബി കൊച്ചുമുട്ടം, സിസ്റ്റര്‍ പ്രകാശ, ഫാ. ടോണി കോഴിമണ്ണില്‍ എന്നിവര്‍ പ്രസംഗിച്ചു.