spot_imgspot_imgspot_imgspot_img

അനാഥബാല്യങ്ങളുടെ സംരക്ഷകന് വിട: ബ്ര. മാവുരൂസിന്റെ സംസ്‌കാരം ഇന്ന്

കൊച്ചി: ബ്ര. മാവൂരൂസ് മാളിയേക്കല്‍ അന്തരിച്ചു. 90 വയസായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജഗിരി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. എറണാകുളം കേന്ദ്രീകരിച്ച് അനാഥബാല്യങ്ങളുടെയും തെരുവുകുട്ടികളുടെയും ഉന്നമനത്തിനായി ജീവിതം മുഴുവന്‍ ചെലവഴിച്ച വ്യക്തിയായിരുന്നു ബ്ര. മാവുരൂസ്. സിഎംഐ സഭയില്‍ ബ്രദറായി ചേര്‍ന്ന് സന്യാസജീവിതം ആരംഭിച്ചുവെങ്കിലും പിന്നീട് വിളിക്കുള്ളിലെ വിളി തിരിച്ചറിഞ്ഞ് സന്യാസസഭാംഗത്വം ഉപേക്ഷിച്ച് അനിശ്ചിതത്വത്തിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. തുടര്‍ന്ന് അനാഥജന്മങ്ങള്‍ക്കായി സ്വജീവിതം മുഴുവന്‍ സമര്‍പ്പിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ തന്റെ കാരുണ്യപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചിരുന്നു. വാര്‍ദ്ധക്യത്തെതുടര്‍ന്ന് പൊതുപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് എറണാകുളം കെഎസ് ആര്‍ടിസി സ്റ്റാന്റി്‌ന് സമീപമുള്ള മാതാനഗറിലെ ആശ്രയഭവനില്‍ ഒറ്റയ്ക്ക് ജീവിച്ചുവരികയായിരുന്നു.
ഏറ്റവും ലളിതമായ ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. സ്വയം പാചകം ചെയ്തും വസ്ത്രമലക്കിയും അടുത്തകാലം വരെ പരാശ്രയം കൂടാതെയാണ് ജീവിച്ചിരുന്നത്. സഭയെയും സഭാധികാരികളെയും ഏറെ സ്‌നേഹിക്കുകയും വായനയെയും എഴുത്തിനെയും ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു ബ്ര. മാവൂരൂസ്. സഭയിലെ ആരാധനക്രമത്തര്‍ക്കങ്ങള്‍ അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നു. ബ്ര. മാവുരൂസിനെ ജീവിക്കുന്ന വിശുദ്ധനായി കണക്കാക്കുന്നവര്‍ അനേകരുണ്ട്.

ബുധനാഴ്ച രാവിലെ 9 മണിമുതല്‍ 11 വരെ ഗാന്ധിനഗര്‍ ഗ്രൗണ്ട് ഗ്യാലറിയില്‍ ബ്ര. മാവുരൂസിന്റെ ഭൗതികദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. മാള കോട്ടയ്ക്കല്‍ സെന്റ് തെരേസാസ് ആശ്രമ ഇടവകദേവാലയത്തില്‍ വൈകുന്നേരം നാലുമണിക്ക് സംസ്‌കാരം. ബ്ര. മാവൂരൂസിനുവേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം. അദ്ദേഹത്തോടും,

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates