വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ പാപ്പയുടെ ആദ്യ പുസ്തകം ഇന്ന് പുറത്തിറങ്ങി. ഫ്രീഡം അണ്ടര്‍ ഗ്രെയ്സ് എന്നാണ് പുസ്തകത്തിന്റെ പേര്.പാപ്പഎന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആദ്യ പുസ്തകം മാത്രമല്ല, അദ്ദേഹത്തിന്റെ ആദ്യ പുസ്തകവുമാണ് ഇത്. പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ്. ഫ്രീഡം അണ്ടര്‍ ഗ്രേസ് പ്രമേയമനുസരിച്ചല്ല, മറിച്ച് കാലക്രമത്തിലാണ് ്ര്രകമീകരിച്ചിരിക്കുന്നത്.അഗസ്റ്റീനിയന്‍ ഓര്‍ഡറിന്റെ ഇപ്പോഴത്തെ തലവനായ ഒഎസ്എ ഫാ. ജോസഫ് എല്‍. ഫാരെല്‍ ആണ് അവതാരിക എഴുതിയിരിക്കുന്നത്. ഭാവിയിലെ പാപ്പയുടെ ചിന്തകളില്‍ കാണുന്ന നിരവധി വിഷയങ്ങള്‍ പുസ്തകത്തില്‍ ഇദ്ദേഹം എടുത്തുകാണിക്കുന്നു, ‘ഐക്യം, … നവീകരണത്തിനായുള്ള ആഹ്വാനവും ആത്മീയ ജീവിതത്തിന്റെ പാതയില്‍ പുരോഗതി കൈവരിക്കുന്നതിനുള്ള ആഹ്വാനവും’ ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം ചൂണ്ടികാണിക്കുന്നു. നാനൂറിലേറെ പേജുകള്‍ ഈ പുസ്തകത്തിനുണ്ട്.
ഈ ലേഖനസമാഹാരം മാര്‍പ്പാപ്പയുടെ ജീവിതത്തിലെ ഒരു പ്രത്യേക കാലഘട്ടത്തെ മാത്രമേ പ്രതിഫലിപ്പിക്കുന്നുള്ളൂവെങ്കിലും, അത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. അഗസ്റ്റിനിയന്‍ ആത്മീയധാരയെക്കുറിച്ചും ഐക്യമാണ് അതിന്റെ കാതലായ ആശയമെന്നും അദ്ദേഹം ഈ പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. അത് അദ്ദേഹത്തിന്റെ മാര്‍പാപ്പയായുള്ള ശുശ്രൂഷയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചും വായനക്കാര്ക്ക്ധാരാളം കാര്യങ്ങള്‍ മനസ്സിലാക്കാം. കൂടാതെ മാര്‍പ്പാപ്പയായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് ഒരു സന്യാസസമൂഹത്തിന്റെ പിതാവായിരുന്ന കാലഘട്ടത്തിലെ അദ്ദേഹത്തെ അടുത്തറിയാനും വായനക്കാര്‍ക്ക് അവസരം ലഭിക്കുന്നു.’നമുക്ക് ജീവന് നല്‍കുന്നത് ദൈവകൃപയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, പ്രത്യാശയോടെ നമുക്ക് പ്രവര്‍ത്തിക്കാം എന്നതാണ് അവസാനഭാഗത്ത് അദ്ദേഹം പങ്കുവയ്ക്കുന്ന സന്ദേശം.