spot_imgspot_imgspot_imgspot_img

സമാധാനത്തിനുവേണ്ടിയുള്ള ആഗോള ജപമാല പ്രാര്‍ത്ഥനയില്‍ പങ്കുചേരുക

ലോകംമുഴുവനുമുള്ള കത്തോലിക്കാ വിശ്വാസികള്‍ക്ക് സമാധാനത്തിനുവേണ്ടിയുള്ള ഗ്ലോബല്‍ റോസറി പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാം. ഒക്ടോബര്‍ 22 നാണ് ഗ്ലോബല്‍ റോസറി നടക്കുന്നത്. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയുടെ തിരുനാള്‍ ദിനംകൂടിയാണ് അന്ന്. സഭ സമാധാനത്തിനായി ജപമാല ചൊല്ലണമെന്ന ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ ആഹ്വാനത്തിന് മറുപടിയായിട്ടാണ് ഈ ജപമാല പ്രാര്‍ത്ഥന നടക്കുന്നത്. ഹോളിക്രോസ് ഫാമിലി മിനിസ്ട്രീസാണ് ജപമാല പ്രാര്‍ത്ഥന സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി ഇത്തരത്തിലുളള പ്രാര്‍ത്ഥന നടന്നത്. 67000 ആളുകള്‍ അന്ന് ലൈവായി ഈ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നു. ഇത്തവണ ഇതുവരെയായി 95,000 ആളുകള്‍ ജപമാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനായി പേരുകള്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.

താല്പര്യമുള്ളവര്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ കയറി പേരുകള്‍ രജിസ്ട്രര്‍ ചെയ്യാവുന്നതാണ്.
https://hcfm.org/pray-for-peace/

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates