വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ പാപ്പയുടെ ഫ്രാന്‍സ് സന്ദര്‍ശനം ഇന്നുമുതല്‍. സെപ്തംബര്‍ 28 ന് അവസാനിക്കും. നാലു ദിവസത്തെ ഈ അപ്പസ്തോലികയാത്രയില്‍ പാരീസ്, ലൂര്‍ദ്, മെറ്റ്സ് എന്നീ നഗരങ്ങള്‍ പാപ്പ സന്ദര്‍ശിക്കും. ലോകത്തിന് ജീവന് ഉണ്ടാകുക എന്നതാണ് അപ്പസ്തോലികയാത്രയുടെ പ്രമേയം. ലെയോ പാപ്പയുടെ അഞ്ചാമത്തെ വിദേശപര്യടനമാണ് ഇത്. അതോടൊപ്പം ഒന്നരവര്‍ഷത്തിനുള്ളില്‍ യൂറോപ്പിലേക്ക് നടത്തുന്ന മൂന്നാമത്തെ സന്ദര്‍ശനവും. യുനെസ്ക്കോയെ പാപ്പ അഭിസംബോധന ചെയ്യും. ഇതിനു മുമ്പ് 1980 ല്‍ ജോണ്‍ പോള്‍ രണ്ടാമന് പാപ്പ യുനെസ്ക്കോയെ അഭിസംബോധന ചെയ്തിട്ടുണ്ട്. പാപ്പയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് 17000 ത്തോളം സന്നദ്ധപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നു.