മെന്‍സ്: യൂറോപ്പ് ക്രൈസ്തവപാരമ്പര്യത്തിലേക്കും അതിന്റെ വേരുകളിലേക്കും മടങ്ങണമെന്ന് ലെയോ പതിനാലാമന്‍ പാപ്പ. കുടിയേറ്റക്കാരെ യൂറോപ്പ് സഹായിക്കണം. അവരും സ്വന്തം കുടുംബത്തിലെ അംഗങ്ങളാണ്. അപ്പസ്തോലികപര്യടനത്തിന്റെ ഭാഗമായി ഫ്രാന്‍സില്‍ എത്തിയ വേളയില്‍ മെറ്റ്സിലെ ഇന്റര്‍റിലീജിയസ് മീറ്റിംങില്‍ പങ്കെടുത്തുസംസാരിക്കുകയായിരുന്നു പാപ്പ. യൂറോപ്പിലെ കുടിയേറ്റക്കാരുടെ സാന്നിധ്യത്തെക്കുറിച്ചും പാപ്പ പരാമര്‍ശിച്ചു.
ഒരേസമയം മറ്റുള്ളവരുടെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുമ്പോള്‍ തന്നെ, പുതിയതും സര്‍ഗ്ഗാത്മകവുമായ രീതികളില്‍ നമ്മുടെ വേരുകള്‍ നാം വീണ്ടെടുക്കേണ്ടതുണ്ട്. യൂറോപ്പില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ ചരിത്രപരമായ പ്രാധാന്യം നാം തിരിച്ചറിയുകയും വേണം. ജനവിഭാഗങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള അഭൂതപൂര്‍വ്വമായ ഒരു കൂടിക്കാഴ്ചയാണ് ഇത്.
സമാധാനത്തിനും ഐക്യത്തിനുമായി യൂറോപ്പിന്റെ വേരുകളിലേക്ക്’ എന്നതായിരുന്നു ഇന്റര്‍റിലീജിയസ് മീറ്റിംങിന്റെ വിഷയം. യൂറോപ്യന്‍ ചരിത്രത്തില്‍ വലിയ പ്രാധാന്യമുള്ള മെറ്റ്സ് നഗരത്തിലാണ് സമ്മേളനം നടന്നത്. ജീവിതത്തെ എല്ലാ നിമിഷവും സ്നേഹിക്കണമെന്നും ഭാവിയെ ഭയപ്പെടരുതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. അതുപോലെ കുടുംബം പുതുതായി ആരംഭിക്കാനും കുട്ടികള്‍ക്ക് ജന്മം നല്‍കാനും ഗര്‍ഭധാരണനിമിഷം മുതല്‍ മരണംവരെ ഓരോ വ്യക്തിയുടെയും അന്തസ് സംരക്ഷിക്കാനും ഭയപ്പെടരുത്. പാപ്പ പറഞ്ഞു.