spot_imgspot_imgspot_imgspot_img

വിൻസൻഷ്യൻ മിനിസ്ട്രി നയിക്കുന്ന, ‘മരിയൻ റെസിഡൻഷ്യൽ ധ്യാനം’ റാംസ്‌ഗേറ്റിൽ 9 ന് വെള്ളിയാഴ്ച്ച മുതൽ; ഫാ. പോൾ എട്ടിയിൽ, ഫാ. മാർട്ടിൻ ചിറ്റാടിയിൽ, ഫാ പോൾ പള്ളിച്ചംകുടിയിൽ എന്നിവർ നയിക്കും.

Appchan Kannanchira

റാംസ്‌ഗേറ്റ് : ആഗോള കത്തോലിക്ക സഭ പരിശുദ്ധ ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബർ മാസത്തിൽ, വിൻസൻഷ്യൻ മിനിസ്ട്രി നയിക്കുന്ന ത്രിദിന മരിയൻ റസിഡൻഷ്യൽ ധ്യാനം വെള്ളിയാഴ്ച്ച ആരംഭിക്കും. രാംസ്ഗേറ്റിലെ വിൻസൻഷ്യൻ റിട്രീറ്റ് സെൻററിൽ ഒക്ടോബർ 9 വെള്ളിയാഴ്ച്ച ആരംഭിക്കുന്ന മരിയൻ ധ്യാനം അഭിഷിക്ത വചന പ്രഘോഷകരും, ധ്യാന ഗുരുക്കളുമായ ഫാ. തോമസ് ഏട്ടിയിൽ, ഫാ മാർട്ടിൻ ചിറ്റാടിയിൽ, ഫാ. പോൾ പള്ളിച്ചംകുടിയിൽ എന്നിവരാവും നയിക്കുക.

ഒക്ടോബർ 9 ന് വെള്ളിയാഴ്ച്ച രാവിലെ 7 മണിക്ക് ആരംഭിക്കുന്ന മരിയൻ ധ്യാന ശുശ്രൂഷകൾ, ഒക്ടോബർ 11 ന് ഞായറാഴ്ച്ച വൈകുന്നേരം 4 മണിയോടെ സമാപിക്കും. ധ്യാനാർത്ഥികൾക്കായി വ്യാഴാഴ്ച്ച വൈകുന്നേരം മുതൽ റാംസ്‌ഗേറ്റിൽ താമസസൗകര്യങ്ങൾ സജ്ജീകരിക്കുന്നുണ്ട്. മൂന്നു ദിവസത്തെ ഭക്ഷണവും താമസത്തിനുമായി £ 75 മാത്രമാണ് പണം ഈടാക്കുക.

സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയും, അനുഗ്രഹ കൃപകളുടെ ശക്തയായ മദ്ധ്യസ്ഥയുമായ പരിശുദ്ധ അമ്മയോടുള്ള ഭക്തിയും, സ്നേഹവും, വിശ്വാസവും ആഴത്തിൽ വേരൂന്നുന്നതിനും, ഏറ്റുപറയുന്നതിനുള്ള അവസരമായ മരിയൻ ധ്യാനത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി വിൻസൻഷ്യൻ ടീം അറിയിക്കുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates