spot_imgspot_imgspot_imgspot_img

ലോക മിഷന്‍ദിന ശതാബ്ദിയില്‍ മാര്‍പാപ്പയുടെ വീഡിയോ സന്ദേശം.

വത്തിക്കാന്‍ സിറ്റി: ലോക മിഷന്‍ദിന സ്ഥാപനത്തിന്റെ നൂറാം ശതാബ്ദി ആഘോഷ വേളയില്‍ ലെയോ പതിനാലാമന്‍ പാപ്പയുടെ വീഡിയോസന്ദേശം. സുവിശേഷപ്രഘോഷണ മിഷനറി ദൗത്യങ്ങളില്‍ പങ്കാളികളാകാന്‍ എല്ലാ വിശ്വാസികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നാണ് പാപ്പ വീഡിയോ സന്ദേശത്തില്‍ ഓര്‍മ്മിപ്പിക്കുന്നത്. ഒക്ടോബര്‍ 18 ഞായറാഴ്ചയാണ് ലോകമിഷന്‍ദിന ശതാബ്ദി ആഘോഷിക്കുന്നത്. ക്രിസ്തുവില്‍ ഒന്നായി മിഷനറി യോഗത്തില്‍ ഒരുമിച്ച് എന്നതാണ് ഈ വര്‍ഷത്തെ വിഷയം.

പതിനൊന്നാം പിയൂസ് മാര്‍പാപ്പയാണ് ലോകമിഷന്‍ദിനം സ്ഥാപിച്ചത്.
മിഷനറി നിയോഗം, സുവിശേഷവത്കരണമേഖലയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന, പൊന്തഫിക്കല്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കേണ്ട പിന്തുണ,ദൈവവിളി പ്രോത്സാഹനം തുടങ്ങിയ ലക്ഷ്യങ്ങള്‍എല്ലാ രൂപതകളിലേക്കും ഇടവകകളിലേക്കും എത്തിക്കുന്നതിനുവേണ്ടിയായിരുന്നു പാപ്പ ലോകമിഷന്‍ദിനം നൂറുവര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ചത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates