Friday, January 2, 2026
spot_img
More

    ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ പുസ്തകത്തിന്റെ പ്രകാശനം നാളെ


    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ പുസ്തകമായ ഭൂമി നമ്മുടെ അമ്മ നാളെ പ്രകാശനം ചെയ്യും. പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കാന്‍ പ്രായോഗികവും ആഴവുമായ മാറ്റങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന കൃതിയാണ് ഇതെന്ന് ഒരു ഇറ്റാലിയന്‍ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

    ഭൂമിയോടും സകലമനുഷ്യരോടും ജീവജാലങ്ങളോടുമുള്ള സമീപനത്തെ സംബന്ധിച്ച് സവിശേഷമായ കാഴ്ചപ്പാടുകളാണ് പാപ്പ ഈ കൃതിയില്‍ അവതരിപ്പിക്കുന്നത്. ഭൂമി ദൈവത്തിന്റെ ദാനമാണെന്നും അത് ആര്‍ത്തിയോടെ സ്വാര്‍ത്ഥതയില്‍ ഉപയോഗിച്ച് നശിപ്പിച്ചതിന് ദൈവത്തോട് മാപ്പുചോദിക്കണമെന്നും കൃതിയില്‍ പാപ്പ ഓര്‍മ്മിപ്പിക്കുന്നു.

    ഇറ്റാലിയന്‍ ഭാഷയില്‍ പുറത്തിറങ്ങുന്ന ഗ്രന്ഥത്തിന്റെ പേര് nostra madre എന്നാണ്. ഈ കൃതിയുടെ മറ്റ് ഭാഷാപതിപ്പുകളും ഉടനെ പുറത്തിറങ്ങും. വത്തിക്കാന്‍ മുദ്രണാലയമാണ് പ്രസാധകര്‍.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!