ഷില്ലോംങ്: അമേരിക്കയില്‍ വച്ച് വാഹനാപകടത്തില്‍ മരണമടഞ്ഞ ഷില്ലോംങ് ആര്‍ച്ച് ബിഷപ് ഡൊമനിക് ജാലയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ കത്തീഡ്രലില്‍ നടക്കും. ഒക്ടോബര്‍ 10 നാണ് അദ്ദേഹം മരണമടഞ്ഞത്. കഴിഞ്ഞദിവസമാണ് ഭൗതികദേഹം കൊണ്ടുവന്നത്. ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ ജാലയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ വന്നുകൊണ്ടിരിക്കുന്നു. മുഖ്യമന്ത്രി, ഗവര്‍ണര്‍ തുടങ്ങിയവര്‍ അക്കൂട്ടത്തില്‍പെടുന്നു. മുഖ്യമന്ത്രിയും നിയമസഭാംഗങ്ങളും ചേര്‍ന്നാണ് ഗുവാഹത്തി എയര്‍പോര്‍ട്ടില്‍ നിന്ന് ഭൗതികദേഹം ഏറ്റുവാങ്ങിയത്. മുന്‍ ടൂറിസം വകുപ്പു മന്ത്രിയും മലയാളിയുമായ അല്‍ഫോന്‍സ് കണ്ണന്താനവും അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.