spot_imgspot_imgspot_imgspot_img

വിവാഹിതന്‍, പിതാവ്, വക്കീല്‍, ജഡ്ജി, പ്രഫസര്‍… ഇപ്പോള്‍ വൈദികനും..

അറുപത്തിയേഴ് വര്‍ഷങ്ങള്‍. അതിനിടയില്‍ വ്യത്യസ്തവേഷങ്ങള്‍. ഏറ്റവും ഒടുവില്‍ ഇതാ അറുപത്തിയേഴാം വയസില്‍ പുരോഹിതനും. എര്‍നെ ഹാര്‍ട്ടിന്റെ ജീവിതത്തിലാണ് അദ്ഭുതകരമായ ഈ പരിണാമം. ന്യൂയോര്‍ക്ക് സുപ്രീം കോര്‍ട്ട് ജസ്റ്റീസ്, ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഡെപ്യൂട്ടി കമ്മീഷണര്‍സ അഭിഭാഷകന്‍, കോളജ് പ്രഫസര്‍, ഡീന്‍ എന്നീ വിവിധ വേഷപ്പകര്‍ച്ചകള്‍ക്കൊടുവിലാണ് അദ്ദേഹം നവംബര്‍ 21 ന് കത്തോലിക്കാപുരോഹിതനായത്. മൂന്നുകുട്ടികളുടെ പിതാവുകൂടിയായ അദ്ദേഹത്തെ ഇപ്പോള്‍ മക്കള്‍ വിളിക്കുന്നത് ഫാദര്‍, ഫാദര്‍ ഹാര്‍ട്ട് എന്നാണ്. ചെറുപ്പംമുതല്‍ക്കേ വൈദികനാകാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും അന്ന് വീട്ടുകാര്‍ ആ ആഗ്രഹത്തെ പിന്തുണച്ചിരുന്നില്ല. കാരണം അമ്മയുടെ അഭിപ്രായം സഭയില്‍ വംശീയവേര്‍തിരിവുകളും വിഭാഗീയതയും ഉണ്ട് എന്നായിരുന്നു. 2011 ലാണ് ഡീന്‍ ആയത്, ഇപ്പോഴിതാ പുരോഹിതനും ആയിരിക്കുന്നു, മക്കളുടെ പൂര്‍ണപിന്തുണ താന്‍ വൈദികനാകുന്നതിന് പിന്നിലുണ്ടെന്നും അദ്ദേഹം പറയുന്നു. 67 വയസായെങ്കിലും താനൊരിക്കലും വൈദികനാകാന്‍ വൈകിയിട്ടില്ല എന്നാണ് ഫാ. ഹാര്‍ട്ട് വിശ്വസിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates