Monday, April 28, 2025
spot_img
More

    സകല മരിച്ചവരുടെയും തിരുനാള്‍ കുടുംബസമേതം നമുക്കെങ്ങനെ ആഘോഷിക്കാം?

    സകല മരിച്ചവരുടെയും തിരുനാള്‍ നാം ആചരിക്കാന്‍ പോവുകയാണല്ലോ? ഈ ദിനം നമുക്കെങ്ങനെ കുടുംബസമേതം ആചരിക്കാന്‍ പറ്റും?

    ഇതാ ചില നിര്‍ദ്ദേശങ്ങള്‍.

    ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക.

    ദിവസത്തിന്റെ ആരംഭം തന്നെ നമ്മില്‍ നിന്ന് വേര്‍പ്പെട്ടുപോയ പ്രിയപ്പെട്ടവരെ അനുസ്മരിച്ചും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചും ആരംഭിക്കുക. ഭൂമിയില്‍ ആയിരുന്നപ്പോള്‍ അവര്‍ നമ്മെയും നമ്മള്‍ അവരെയും സ്‌നേഹിച്ചു. മരണം ഇരുകൂട്ടരെയും വേര്‍പെടുത്തിയിരിക്കുന്നു.ഇ നി നമുക്ക് ചെയ്യാനുള്ളത് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക എന്നതാണ്. നമ്മള്‍ പ്രാര്‍ത്ഥിക്കുന്നതിനൊപ്പം മക്കളെക്കൊണ്ടും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിപ്പിക്കുക.

    വീട്ടിലോ പള്ളിയിലോ തിരി കത്തിക്കുക

    മരിച്ചുപോയവരെ അനുസ്മരിച്ച് പ്രാര്‍ത്ഥനയോടെ വീട്ടിലോ പള്ളിയിലോ തിരി കൊളുത്തുക. നമ്മുടെ ജീവിതത്തില്‍ അവര്‍ വഴി കിട്ടിയ നന്മകള്‍ക്ക് നന്ദി പറയുക. മക്കളോട് അവരെക്കുറിച്ച് പറഞ്ഞുകൊടുക്കുക.

    സെമിത്തേരി അലങ്കരിക്കുക

    പ്രിയപ്പെട്ടവര്‍ നിത്യനിദ്ര കൊള്ളുന്ന സെമിത്തേരിയിലെ കല്ലറയില്‍ പൂക്കള്‍ വയ്ക്കുക. മക്കളെയും കൂട്ടി അവിടേക്ക് പോവുക. അവരെക്കൊണ്ട് പൂക്കള്‍ വയ്പ്പിക്കുക

    പഴയ ഫോട്ടോകള്‍ കാണിക്കുക, സംഭവങ്ങള്‍ പറഞ്ഞുകൊടുക്കുക

    വേര്‍പിരിഞ്ഞുപോയവരുടെ ചിത്രങ്ങള്‍ മക്കളെ കാണിച്ചുകൊടുക്കുക. അതുപോലെ അവരെക്കുറിച്ചുള്ള ഓര്‍മ്മകളും പറഞ്ഞുകൊടുക്കുക. അവരെക്കുറിച്ചുള്ള നല്ലതു മാത്രമായിരിക്കട്ടെ ഓര്മ്മയില്‍ സൂക്ഷിക്കേണ്ടത്.

    കിടക്കാന്‍ പോകും മുമ്പ് പ്രാര്‍ത്ഥിക്കുക

    ഉറങ്ങിയെണീറ്റപ്പോള്‍ പ്രാര്‍തഥിച്ചതുപോലെ തന്നെ കിടക്കാന്‍ പോകുമ്പോഴും മരിച്ചുപോയവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. മക്കളെയും പ്രാര്‍ത്ഥനയില്‍ ചേര്‍ക്കുക.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!