മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഒപിക്ക് തുടക്കം കുറിച്ചു

പാലാ: പാലാ രൂപതയുടെ കീഴിലുള്ള ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഒപി സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

ഒപി, ഫാര്‍മസി, ഡയാലിസിസ് യൂണിറ്റ് എന്നിവയുടെ വെഞ്ചിരിപ്പ് സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ നിര്‍വഹിച്ചു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പളളിക്കാപ്പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, പീഡിയാട്രിക്‌സ്, ഡെര്‍മ്മറ്റോളജി,സെക്യാട്രി, ന്യൂറോളജി, ക്ലിനിക്കല്‍ െൈസക്കോളജി, മെഡിക്കല്‍ ഗ്യാസ്‌ട്രോ, മെഡിക്കല്‍ ഓങ്കോളജി, യൂറോളജി, നെഫ്രോളജി ആന്റ് ഡയാലിസി, പള്‍മനോളജി, ഡെന്റല്‍, ആയുര്‍വേദ, ഹോമിയോപ്പതി തുടങ്ങിയ വിഭാഗങ്ങളുടെ സേവനമാണ് ഒപിയില്‍ ആരംഭിച്ചിരിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates