ഹോംങ് കോംങ്: കത്തോലിക്കാ ദേവാലയത്തിനുള്ളില്‍ വച്ച് പ്രക്ഷോഭകാരികളെ പോലീസ് അറസ്റ്റ് ചെയ്തത് സോഷ്യല്‍ മീഡിയായില്‍ വ്യാപകമായ പ്രതിഷേധത്തിന് വഴിതെളിച്ചിരിക്കുന്നു. ഹോളി ക്രോസ് ദേവാലയത്തില്‍ വച്ചാണ് അറസ്റ്റ് നടന്നത്.
ഇടവകവികാരി സൈമന്‍ ചാന്‍ പോലീസിനെ വിളിച്ചുവരുത്തിയെന്നാണ് ആരോപണം. ഈ ആരോപണമാണ് വ്യാപകമായ പ്രതിഷേധത്തിലേക്ക് വഴിതിരിച്ചുവിട്ടത്.
എന്നാല്‍ വാസ്തവവിരുദ്ധമായ ആരോപണമാണ് ഇത് എന്ന് രൂപത ഇതുസംബന്ധിച്ച പത്രക്കുറിപ്പില്‍ പ്രസ്താവിച്ചു. വൈദികന്‍ പള്ളിയില്‍ എത്തിയപ്പോഴേയ്ക്കും പ്രക്ഷോഭകാരികള്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നുവെന്നും പോലീസ് അവരെ കൊണ്ടുപോകുന്നത് മാത്രമേ വൈദികന്‍ കണ്ടിട്ടുള്ളൂവെന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ പോലീസിനെ പള്ളിയില്‍ കടത്തിയെന്ന ആരോപണം തികച്ചും വാസ്തവവിരുദ്ധമാണ്. പ്രക്ഷോഭം ആറിത്തണുക്കുമെന്നും സ്ഥിതിഗതികള്‍ വൈകാതെ സാധാരണനിലയിലേക്ക് ആകുമെന്നു പ്രതീക്ഷിക്കുന്നതായും പത്രക്കുറിപ്പ് പറയുന്നു.
ഹോംങ് കോംങില്‍ നിന്ന് കുറ്റവാളികളെ ചൈനയക്ക് കൈമാറുന്നതിനെതിരെ സമാധാനപൂര്‍വ്വമായ പ്രക്ഷോഭമാണ് തുടക്കത്തില്‍ നടത്തിവന്നിരുന്നത്്. ഈ ബില്ലിനെ ക്രൈസ്തവര്‍ ഭയക്കുന്നുമുണ്ട്. കാരണം മതപരമായ നിയന്ത്രണം ക്രൈസ്തവരുടെ മേല്‍ അടിച്ചേല്പിക്കാനുള്ള ശ്രമമായിട്ടാണ് അവര്‍ ഇതിനെ കാണുന്നത്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മറ്റ് മതവിശ്വാസികളെയും ഇത് പ്രതികൂലമായി ബാധിക്കും. ചൈനയുടെ പ്രത്യേക ഭരണാധികാരത്തിന്‍ കീഴില്‍ പെടുന്ന പ്രദേശമാണ് ഹോംങ് കോഗ്.
ഒരു മില്യന്‍ പ്രക്ഷോഭകാരികളാണ് രംഗത്ത് ഇറങ്ങിയിരിക്കുന്നത്. കത്തോലിക്കര്‍ ഇതില്‍ പ്രധാനപങ്കുവഹിക്കുന്നു. സമാധാനപൂര്‍വ്വമായ ഇടപെടലിന് വേണ്ടി കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ ബിഷപ് ജോസഫ് വിശ്വാസികളോട് ആഹ്വാനം ചെയ്തു.