നെയ്‌റോബി: നെയ്‌റോബി ഉച്ചകോടി മുന്നോട്ടുവച്ച റീപ്രൊഡക്ടീവ് റെറ്റ്‌സിന് എതിരെ വനിതകളുടെ ആരോഗ്യത്തിലും സുരക്ഷയിലും പ്രതിബദ്ധത അറിയിച്ചുകൊണ്ട് യുഎസ് ഉള്‍പ്പടെ 11 രാജ്യങ്ങള്‍ സംയുക്തപ്രസ്താവന പുറപ്പെടുവിച്ചു. ഉച്ചകോടിയുടെ ഉളളടക്കത്തെക്കാള്‍ സ്ത്രീകളുടെ ആരോഗ്യത്തിനാണ് മുന്‍ഗണന ന ല്കുന്നതെന്നാണ് ഇതുസംബന്ധിച്ച് ഇന്നലെ പുറപ്പെടുവിച്ച പ്രസ്താവന വ്യക്തമാക്കുന്നത്.
യുഎസ്, ബ്രസീല്‍, ബെലാറസ്, ഈജിപ്ത്, ഹെയ്തി, ഹംഗറി,ലിബിയ, പോളണ്ട്, സെനിഗല്‍,സെന്റ് ലൂസിയ , ഉഗാണ്ട എന്നീ രാജ്യങ്ങളാണ് പ്രസ്താവനയില്‍ ഇക്കാര്യം അഭിപ്രായപ്പെട്ടത്. നവംബര്‍ 12 മുതല്‍ 14 വരെ തീയതികളില്‍ നടന്ന ഉച്ചകോടി യുഎന്‍ പോപ്പുലേഷന്‍ ഫണ്ടും കെനിയ, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളിലെ ഗവണ്‍മെന്റും ചേര്‍ന്നാണ് സംഘടിപ്പിച്ചത്. ഇന്റര്‍നാഷനല്‍ കോണ്‍ഫ്രന്‍സ് ഓണ്‍ പോപ്പുലേഷന്‍ ആന്റ് ഡവലപ്പ്‌മെന്റിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു ഉച്ചകോടി.
ജീവന് വിരുദ്ധവും അബോര്‍ഷന് അനുകൂലവുമായ നിലപാടുകളാണെന്ന് അഭിപ്രായപ്പെട്ട് വത്തിക്കാന്‍ ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നില്ല. ആഫ്രിക്കന്‍ രാജ്യങ്ങളിലെ കത്തോലിക്കാ മെത്രാന്മാരും ഉച്ചകോടിക്കെതിരെ തങ്ങളുടെ പ്രതികരണം രേഖപ്പെടുത്തിയിരുന്നു.
സെക്ഷ്വല്‍ ആന്റ് റീപ്രൊഡക്ടീവ് ഹെല്‍ത്ത് ആന്റ് റൈറ്റ്‌സ് അബോര്‍ഷന്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്നും അതുകൊണ്ടാണ് ഇതിനെ എതിര്‍ക്കുന്നതെന്നുമാണ് രാജ്്യങ്ങളുടെ സംയുക്തപ്രസ്താവനയില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. അബോര്‍ഷന്‍ ചെയ്യാന്‍ അന്താരാഷ്ട്ര അവകാശങ്ങളൊന്നുമില്ല. യഥാര്‍ത്ഥത്തിലുള്ളത് ഓരോരുത്തര്‍ക്കും ജീവിക്കാന്‍ വേണ്ടിയുള്ള അവകാശമാണ്. പ്രസ്താവന വ്യക്തമാക്കി.