Wednesday, October 16, 2024
spot_img
More

    വിധവകള്‍ക്കായി മാട്രിമോണിയല്‍ വെബ്‌സൈറ്റ്; പുന: വിവാഹത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കേരളസഭ

    കൊച്ചി: വിധവകളുടെ പുന: വിവാഹ പ്രോത്സാഹിപ്പിച്ചുകൊണ്ട് അവര്‍ക്കായി കെസിബിസി ഫാമിലി കമ്മീഷന്‍ ഒരു മാട്രിമോണിയല്‍ വെബ്‌സൈറ്റ് തയ്യാറാക്കുന്നു. വിധവകളായവര്‍ക്ക് പുന: വിവാഹത്തിന് രജിസ്ട്രര്‍ ചെയ്യാന്‍ സൗകര്യമൊരുക്കുകയാണ് ഇതിന്റെ ലക്ഷ്യം.നാല്പത് വയസിന് താഴെ പ്രായമുള്ളവരും യുവതികളുമായ വിധവകള്‍ക്ക് പുന: വിവാഹത്തിനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

    സമൂദായത്തിലെ വിധവകളെക്കുറിച്ചുള്ള കാഴ്ചപ്പാടിന് മാറ്റംവരേണ്ടിയിരിക്കുന്നു. ചില പ്രത്യേക രീതിയില്‍ മാത്രമേ അവര്‍ ജീവിക്കാവൂ എന്നാണ് സമൂഹത്തിന്റെ ധാരണ. വിധവകളും മനുഷ്യരാണ്. സമൂഹത്തില്‍ അവര്‍ വിവേചനം അനുഭവിക്കേണ്ട കാര്യമില്ല. കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശ്ശേരി പറഞ്ഞു.

    വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന വിധവകള്‍ക്ക് ഈ സൈറ്റില്‍ പേരു രജസിട്രര്‍ ചെയ്യാം. ഇന്ന് കൂടുതല്‍ പുരുഷന്മാരും പുന: വിവാഹ ചെയ്യാന്‍ ആഗ്രഹിക്കുന്നത് വിവാഹമോചിതരെക്കാള്‍ വിധവകളെയാണ്. വിധവകളുടെ ജീവിതത്തിന് പുതിയ അര്‍ഥവും ലക്ഷ്യവും നല്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അച്ചന്‍ വ്യക്തമാക്കി.

    വിധവാശാക്തീകരണവുമായി ബന്ധപ്പെട്ട് കെസിബിസി ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും പദ്ധതികളുണ്ട്. കേരളസഭയില്‍ പ്രധാനപ്പെട്ട മൂന്ന് റീത്തുകളിലായി ഒരുലക്ഷത്തിലധികം വിധവകളുണ്ട് എന്നാണ് കണക്ക്. വിവരശേഖരണം രൂപതാതലത്തില്‍ ഇടവകകളില്‍ നിന്ന് നടത്തിക്കൊണ്ടിരിക്കുകയാണ്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!