വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജപ്പാന്‍ സന്ദര്‍ശന വേളയില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി പ്രസംഗങ്ങളുടെ പരിഭാഷകനാകും. ഫാ. റെന്‍സോ ഡെ ലൂക്കായ്ക്കാണ് ഈ ഭാഗ്യം ലഭിച്ചിരിക്കുന്നത്.
മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് കര്‍ദിനാള്‍ ബെര്‍ഗോളിയോ ഫാ. റെന്‍സോയെ അര്‍ജന്റീനയില്‍ വച്ച് പഠിപ്പിച്ചിട്ടുണ്ട്. അതിന് ശേഷം ജപ്പാനിലേക്ക് അദ്ദേഹം മിഷനറിയായി യാത്ര തിരിക്കുകയായിരുന്നു. ഇപ്പോള്‍ ജപ്പാനില്‍ ഈശോസഭയുടെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സേവനം അനുഷ്ഠിക്കുകയാണ്.
ഇദ്ദേഹമാണ് പാപ്പായുടെ ഓരോവാക്കുകളും ജപ്പാന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നത്. കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ രണ്ടുതവണ ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടിട്ടുണ്ടെന്നും വീട്ടിലെത്തിയ പ്രതീതിപോലെയായിരുന്നു അതെന്നും വത്തിക്കാന്‍ റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഫാ. റെന്‍സോ വ്യക്തമാക്കി. അവസാനംകണ്ടത് സാന്താമാര്‍ത്തയില്‍ വച്ചായിരുന്നു. അന്ന് തങ്ങള്‍ സ്‌നേഹത്തോടെ കെട്ടിപിടിച്ചതായും അച്ചന്‍ ഓര്‍മ്മ പുതുക്കി.
നവംബര്‍ 23 മുതല്‍ 26 വരെയാണ് പാപ്പയുടെ ജപ്പാന്‍ സന്ദര്‍ശനം. ഇപ്പോള്‍ മാര്‍പാപ്പ തായ്‌ലന്റ് സന്ദര്‍ശനത്തിലാണ്.