അബുദാബി:ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേറാക്രമണം മതസൗഹാര്‍ദ്ദവും പരസ്പര സ്‌നേഹവും കൂടുതലായി വളരാന്‍ കാരണമായി എന്ന് ശ്രീലങ്കയിലെ വിദേശകാര്യ സെക്രട്ടറി രവിനാഥ പി ആര്യസിംഹ. യുഎഇയുടെ തലസ്ഥാനമായ അബുദാബിയില്‍ സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആദ്യ പ്രതികരണം സഭയുടേതായിരുന്നുവെന്നും രവിനാഥ അറിയിച്ചു. ഞങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചു എന്നതിന്റെ പേരില്‍ ആരെയും ഉപദ്രവിക്കരുത് എന്നതായിരുന്നു ആ പ്രതികരണം. മുസ്ലീം കമ്മ്യൂണിറ്റിയില്‍ നിന്നും സപ്പോര്‍ട്ട് ലഭിച്ചിരുന്നു.
സുരക്ഷാകാര്യങ്ങളിലുള്ള ഇന്റലിജന്‍സ് വകുപ്പിന്റെ മുന്നറിയിപ്പിനെ അവഗണിച്ചതാണ് ഭീകരാക്രമണത്തിന് കാരണമായതെന്ന് പരക്കെ വിശ്വാസമുണ്ട്. കര്‍ദിനാള്‍ മാല്‍ക്കം രഞ്ചിത്തിന്റെ ഇടപെലുകളും നിര്‍ണ്ണായകമായിരുന്നു. സുതാര്യമായ രീതിയിലുള്ള അന്വേഷണം ഈ വിഷയത്തില്‍ സഭ ആവശ്യപ്പെട്ടിട്ടുമുണ്ട്. കൂടുതല്‍ നാശനഷ്ടങ്ങളും ആള്‍നഷ്ടങ്ങളും സഭയ്ക്കാണ് നേരിട്ടതെങ്കിലും സഭ സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിലും മതസംഘര്‍ഷം ഒഴിവാക്കുന്നതിലും കൂടുതല്‍ ശ്രദ്ധിച്ചിരുന്നു.
ഏപ്രില്‍ 21 ന് കത്തോലിക്കാ ദേവാലയങ്ങളും സ്റ്റാര്‍ ഹോട്ടലുകളും കേന്ദ്രീകരിച്ച് നടന്ന ഭീകരാക്രമണത്തില്‍ സ്വദേശികളും വിദേശികളുമായ 269 പേര്‍ കൊല്ലപ്പെട്ടിരുന്നു. അനേകര്‍ക്ക് പരിക്കേല്ക്കല്ക്കുകയു ചെയ്തിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു.