Thursday, October 10, 2024
spot_img
More

    പ്രെസ്റ്റൺ കത്തീഡ്രലിൽ ഫാ. മാത്യു ചൂരപ്പൊയ്കയിലിന് യാത്രയയപ്പ്


                                           
    പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ രൂപത വികാരി ജനറാൾ, കത്തീഡ്രൽ ഇടവക വികാരി, രൂപത ഫൈനാൻസ് ഓഫീസർ എന്നീ നിലകളിൽ ദീർഘനാളത്തെ ശുശ്രുഷകൾക്കുശേഷം സ്ഥലം മാറിപ്പോകുന്ന ഫാ. മാത്യു ചൂരപ്പൊയ്കയിലിനു സെൻറ് അൽഫോൻസാ കത്തീഡ്രൽ ഇടവക സ്നേഹനിര്‍ഭരമായ യാത്രയയപ്പ് നൽകും. രാവിലെ 11 മണിക്ക് അർപ്പിക്കുന്ന ദിവ്യബലിയിൽ അദ്ദേഹം മുഖ്യകാർമ്മികനായിരിക്കും.

    വി. കുർബാനക്ക് ശേഷം കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന യാത്രയയപ്പു സമ്മേളനത്തിൽ, രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പങ്കെടുക്കും. ഫാ. മാത്യു ചൂരപൊയ്കയിൽ ശുശ്രുഷ ചെയ്തിരുന്ന കത്തീഡ്രൽ, ബ്ളാക്പൂൾ, ബ്ലാൿബെൺ എന്നിവിടങ്ങളിലെ വിശ്വാസിപ്രതിനിധികളും ആശംസകളർപ്പിച്ചു സംസാരിക്കുകയും ഉപഹാരങ്ങള്‍ സമർപ്പിക്കുകയും ചെയ്യും. 

    ലങ്കാസ്റ്റർ രൂപതയിൽ സീറോ മലബാർ ചാപ്ലയിനായി ശുശ്രുഷ ആരംഭിച്ച ഫാ. മാത്യു ചൂരപൊയ്കയില്‍, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ സ്ഥാപനത്തിലും നിർണ്ണായക പങ്കു വഹിച്ച വ്യക്തിയാണ്. മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിലും രൂപതാ ഉദ്ഘാടനത്തിലും വിവിധ തലങ്ങളിൽ നേതൃത്വം നൽകിയത് ഇദ്ദേഹമായിരുന്നു.

    ലങ്കാസ്റ്റർ രൂപതയുടെ പുതിയ ചുമതലകളിലേക്കു മാറുമ്പോഴും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ശുശ്രുഷകളിൽ അദ്ദേഹത്തിന്റെ സേവനം ലഭ്യമായിരിക്കും.

    ഫാ. ബിജു കുന്നയ്ക്കാട്ട്  PRO 

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!