കണ്ണൂര്‍: കര്‍ഷകപ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് കളക്ട്രേറ്റിന് മുമ്പില്‍ മെത്രാന്മാരും വൈദികരും ഉപവാസം അനുഷ്ഠിച്ചു. തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി, കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ എന്നിവരും തലശ്ശേരി, കണ്ണൂര്‍, കോട്ടയം രൂപതകളിലെ ഇരുനൂറ്റമ്പതോളം വൈദികരുമാണ് ഉപവാസ സമരത്തില്‍ പങ്കെടുത്തത്.
തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിലുള്ള ഉത്തരമലബാര്‍ കര്‍ഷകപ്രക്ഷോഭത്തിന് പിന്തുണ നല്കിയായിരുന്നു ഈ ഉപവാസ സമരം. ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും സാമൂഹികസാംസ്‌കാരിക വ്യാപാരമേഖലകളിലെ പ്രമുഖരും ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു.
രാവിലെ പത്തിന് ആരംഭിച്ച സമരം വൈകുന്നേരം നാലു മണിക്കാണ് സമാപിച്ചത്.