വത്തിക്കാന്‍ സിറ്റി: പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവതിരുനാളിനായിട്ടുള്ള ഒരുക്കങ്ങളിലാണ് ലോകമെങ്ങുമുള്ള മരിയഭക്തര്‍.
ഇത്തവണത്തെ അമലോത്ഭവതിരുനാള്‍ ഞായറാഴ്ചയാണ് വരുന്നത് എന്നതിനാല്‍ ലോകമെമ്പാടും ഡിസംബര്‍ ഒമ്പതിനാണ് അമലോത്ഭവതിരുനാള്‍ ആഘോഷിക്കുന്നത്. എന്നാല്‍ ഇറ്റലിയുടെ ദേശീയ മെത്രാന്‍ സമിതിയുടെ അഭ്യര്‍തഥനപ്രകാരം ഞായറാഴ്ച തന്നെ അമലോത്ഭവതിരുനാള്‍ ആചരിക്കാന്‍ വത്തിക്കാന്‍ അനുവാദം നല്കിയിട്ടുണ്ട്.
റോമിലെ സ്പാനീഷ് ചത്വരത്തിലാണ് അമലോത്ഭവആ ഘോഷം നടക്കുന്നത്. റോമാ നഗരത്തിന്റെ ഹൃദയഭാഗത്താണ് സ്പാനീ്ഷ് ചത്വരം. ഇവിടെയാണ് നൂറ്റാണ്ടുകള്‍ പഴക്കമുളള അമലോത്ഭവമാതാവിന്റെ വെങ്കല പ്രതിമ സ്ഥിതി ചെയ്യുന്നത്. നൂറടി ഉയരമുള്ള വെണ്ണക്കല്‍ സ്തൂപത്തിലാണ് 16 അടി ഉയരമുളള അമലോത്ഭവനാഥയുടെ വെങ്കലശില്പം സ്ഥാപിച്ചിരിക്കുന്നത്.
മാതാവിന്റെ അമലോത്ഭവത്വം വിശ്വാസസത്യമായി പ്രഖ്യാപിച്ചതിന്റെ അനുസ്മരണാര്‍ത്ഥമാണ് ഈ ശില്പം ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇറ്റാലിയന്‍ ശില്പി ജുസെപ്പേ ഓബീച്ചിയാണ് സ്രഷ്ടാവ്.
ഞായറാഴ്ച പ്രാദേശികസമയം വൈകുന്നേരം നാലുമണിക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഇവിടെ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനയും നടക്കും. രോഗികള്‍ക്കുള്ള പ്രത്യേക ആശീര്‍വാദവും ഉണ്ടായിരിക്കും.