നെടുങ്കണ്ടം: ഇടുക്കി ജില്ലയില്‍ നിന്ന് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ വാര്‍ത്ത. തൂക്കുപാലം മേഖലയില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ടാണ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ വാര്‍ത്ത പുറത്തായത്.
ഇതുമായി ബന്ധപ്പെട്ട് അന്‍വര്‍ഷാജി, ഷംനാദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും റിമാന്‍ഡിലാണ്. പെണ്‍കുട്ടികളെയും പോലീസ് കണ്ടെത്തി തിരികെയെത്തിച്ചിട്ടുണ്ട്.
ഇതില്‍ ഒരു പെണ്‍കുട്ടി ഫോണില്‍ അമ്മയെ വിളിച്ചിരുന്നു. ഇത് പ്രതികളെ കണ്ടെത്താന്‍ സഹായകരമാവുകയായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഷംനാദ് നേരത്തെയും പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റിയതായുംപോലീസ് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളെ കടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്.
കേരളത്തില്‍ ലൗ ജിഹാദിന്റെപേരില്‍ നിര്‍ബന്ധിത മതം മാറ്റം നടക്കുന്നുണ്ടെന്ന് ഇതിനകം വാര്‍ത്തയായിട്ടുണ്ട്. ഇതില്‍ കോഴിക്കോട് കത്തോലിക്കാ പെണ്‍കുട്ടിക്ക് നേരെയുണ്ടായ ലൈംഗികപീഡനത്തിന്‍റെയും ലൗജിഹാദിന്‍റെയും കേസില്‍ ഇനിയും ആശാവഹമായ പുരോഗതിയുണ്ടായിട്ടില്ല.