ഇല്ലിനോയിസ്: ആര്‍ച്ച് ബിഷപ് ഫുള്‍ട്ടന്‍ ജെ ഷീനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത് നീട്ടിവച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ എത്രയും പെട്ടെന്ന് വിശുദ്ധനായി പ്രഖ്യാപിക്കാന്‍ നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് പിയോറിയ ബിഷപ് ഡാനിയേല്‍ ജെന്‍ക്കിയുടെ അഭ്യര്‍ത്ഥന.
ദൈവത്തിന് മുമ്പില്‍ ഇടതടവില്ലാതെ പ്രാര്‍ത്ഥിക്കുക, നാമകരണ നടപടികള്‍ വൈകുന്നതിനുള്ള എല്ലാ തടസ്സങ്ങളും എടുത്തുനീക്കുന്നതിന്. നാമകരണത്തിനുള്ള തീയതി മാറ്റിവച്ചത് എന്തുമാത്രം സങ്കടപ്പെടുത്തിയെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇത്തരം പ്രതികൂലമായ അവസ്ഥകളില്‍ നമ്മുടെ വിശ്വാസം പരീക്ഷിക്കപ്പെടുകയാണ്. നാം വിശ്വസ്തരായി നിലയുറപ്പിക്കുകയാണ് ഇത്തരം അവസരങ്ങളില്‍ ചെയ്യേണ്ടത്, ഷീനെ പോലെ. അദ്ദേഹം വ്യക്തമാക്കി.
ഇന്നു മുതല്ക്കാണ് നൊവേന ആരംഭിക്കുന്നത്. ഷീന്റെ അനുദിന ധ്യാനചിന്തകളെ ആസ്പദമാക്കിയുള്ളതായിരിക്കും നൊവേന. ഡിസംബര്‍ ഒമ്പത് ഷീന്റെ മരണത്തിന്റെ നാല്പതാം വാര്‍ഷികമായിരുന്നു. 84 ാം വയസിലാണ് അദ്ദേഹം മരണമടഞ്ഞത്.