വത്തിക്കാന്‍സിറ്റി: നാളെ ഡിസംബര്‍ 13 ന് ഫ്രാന്‍സിസ് മാര്‍പാപ്പ പൗരോഹിത്യത്തിന്റെ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ദിവസമാണ്.
1936 ഡിസംബര്‍ 17 ന് അര്‍ജന്റീനയിലെ ലാസ് ഫ്‌ളോറന്‍സിലാണ് പാപ്പ ജനിച്ചത്. 1969 ഡിസംബര്‍ 13 ന് ഈശോസഭാ വൈദികനായി. 1992 ജൂണ്‍ 27 ന് മെത്രാഭിഷേകം സ്വീകരിച്ചു.2013 മാര്‍ച്ച് 13 നായിരുന്നു മാര്‍പാപ്പ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
കരുണയുടെയും എളിമയുടെയും ലാളിത്യത്തിന്റെയും മുഖമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടേത്. സഭയുടെ പതിവുശീലങ്ങളെ സൗമ്യതയോടെ മറികടന്ന പാപ്പയാണ് അദേഹം. കരുണയും സ്‌നേഹവുമാണ് അദ്ദേഹത്തിന്റെവാക്കുകളില്‍ ആവര്‍ത്തിച്ചുവരുന്ന പദങ്ങള്‍.
ക്രിസ്തുവിന്റെ കരുണയുടെ ആധുനികകാലത്തെ മുഖമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടേത്. കരുണയുടെ വര്‍ഷത്തിന്റെ പ്രഖ്യാപനം തന്നെ അതായിരുന്നു വ്യക്തമാക്കിയത്. അഭയാര്‍ത്ഥികളോടുള്ള അദ്ദേഹത്തിന്റെ നിലപാടുകളും ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആയുരാരോഗ്യങ്ങള്‍ക്കുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.