വത്തിക്കാന്‍ സിറ്റി: മറിയം മനുഷ്യവംശത്തിന്റെ മുഴുവന്‍ മാതാവാണ് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഗാഡ്വെലൂപ്പെ മാതാവിന്റെ തിരുനാള്‍ ദിനത്തില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
തന്റെ പ്രത്യക്ഷീകരണത്തിലൂടെ താന്‍ മനുഷ്യവംശത്തിന്റെ മുഴുവന്‍ അമ്മയാണ് എന്ന് പരിശുദ്ധ മറിയം വെളിപ്പെടുത്തുകയായിരുന്നു. ഗാഡ്വെലൂപ്പെ മാതാവ് നമ്മോട് പറയുന്നത് താന്‍ ഒരു സ്ത്രീയും അമ്മയും ഒരേ സമയം തദ്ദേശീയയും വിദേശിയുമാണെന്നായിരുന്നു. ക്രൈസ്തവര്‍ മറിയത്തിന് ഒരുപാട് വിശേഷണങ്ങള്‍ നല്കുന്നുണ്ട്.
എന്നാല്‍ സ്ത്രീയെന്ന നിലയിലുള്ള അവളുടെ വിശുദ്ധിയെക്കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍ അതിന്റെയൊന്നും ആവശ്യമില്ലെന്ന് തോന്നും. എല്ലാ സ്ത്രീകള്‍ക്കും ഉദാഹരണമാണ് മറിയം. ക്രിസ്തുവിന്റെ വിശ്വസ്തയായ ശിഷ്യ. അവള്‍ നമ്മുടെ അമ്മയാണ്. നമ്മുടെ എല്ലാവരുടെയും അമ്മയാണ്. നമ്മുടെ ഹൃദയങ്ങളുടെ അമ്മയാണ്. അവള്‍ സഭയുടെ അമ്മയാണ്.
സഭയില്‍ സ്ത്രീകളുടെ സ്ഥാനമെന്താണെന്ന് മനസ്സിലാക്കാന്‍ അത് സഹായിക്കുന്നു. എല്ലാവരുമായി ഐകദാര്‍ഢ്യം സ്ഥാപിക്കുന്നവളാണ് മറിയം. പാപ്പ പറഞ്ഞു.