ഒല്ലൂര്‍: പ്രായമായെന്ന് പറഞ്ഞ് യുവജനങ്ങള്‍ വൃദ്ധരെ അകറ്റിനിര്‍ത്തരുതെന്ന് രാമനാഥപൂരം ബിഷപ് മാര്‍ പോള്‍ ആലപ്പാട്ട്.
പ്രായമായവരെ ആദരിക്കാനും സ്നേഹിക്കാനും സമൂഹം തയ്യാറാകണം. മാതാപിതാക്കളെ ബഹുമാനിക്കാനും സ്നേഹിക്കാനും ബൈബിള്‍ ഓര്‍മ്മിപ്പിക്കുന്നു. മുതിര്‍ന്നവര്‍ ആത്മീയകാര്യങ്ങളില്കൂടുതല് ശ്രദ്ധിക്കണം. അതുപോലെ പരസ്നേഹപ്രവൃത്തികളിലും കുടുംബകാര്യങ്ങളിലും കൂടുതലായി ശ്രദ്ധിക്കുകയും വേണം. മാര്‍ ആലപ്പാട്ട് ഓര്‍മ്മിപ്പിച്ചു.
ഒല്ലൂര്‍ ഫൊറോന സെന്റ് വിന്‍സെന്റ് ഡീ പോള്‍ സംഘം എഴുപതു വയസു കഴിഞ്ഞവര്‍ക്ക് വേണ്ടി നടത്തിയ പതിമൂന്നാമത് ഇടവക സീനിയേഴ്സ്ഡേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍ ആലപ്പാട്ട്.