Sunday, December 22, 2024
spot_img
More

    ദൈവത്തോട് ഒരു ഹലോ പറഞ്ഞു പ്രാര്‍ത്ഥന തുടങ്ങാമോ?

    എത്രയോ പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നവരാണ് നമ്മള്‍. ഏതൊക്കെയോ തരത്തിലുള്ള പ്രാര്‍ത്ഥനകള്‍ . എന്നാല്‍ ആ പ്രാര്‍ത്ഥനകള്‍ ചൊല്ലുമ്പോള്‍ എപ്പോഴെങ്കിലും നാം അതിന് മുന്പു ദൈവത്തോട് ഒരു ഹലോ പറയാരുണ്ടോ?

    ദൈവത്തെ മഹത്വപ്പെടുത്തുകയോ സ്തുതിക്കുകയോ ചെയ്യാറുണ്ടോ. അതിന് ശേഷമാണോ നാം ആ പ്രാര്‍ത്ഥന ചൊല്ലുന്നത്. ഈശോയുടെ ജീവിതത്തില്‍ നാം ഇത് വിശദീകരിക്കപ്പെടുന്ന നിരവധി സംഭവങ്ങള്‍ കാണുന്നുണ്ട്.

    ഈശോ ഏതു പ്രാര്‍ത്ഥനയ്ക്കു മുമ്പും സ്വര്‍ഗ്ഗസഥനായ തന്റെ പിതാവിനെ വിളിച്ചിരുന്നു. ഈശോ ശിഷ്യന്മാരെ പഠിപ്പിച്ച പ്രാര്‍ത്ഥന പോലും സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന് തുടങ്ങുന്നതായിരുന്നുവല്ലോ. അതു കൂടാതെയുള്ളസന്ദര്‍ഭങ്ങളിലും ഈശോ പ്രാര്‍ത്ഥനയ്ക്ക് മുമ്പ് സ്വര്‍ഗ്ഗസ്ഥനായ പിതാവിനെവിളിക്കുന്നുണ്ട്. എന്തിന് തന്റെമരണ സമയത്തുപോലും. പിതാവേ അവരോട് ക്ഷമിക്കണമേ എന്നായിരുന്നുവല്ലോ ഈശോയുടെ പ്രാര്‍ത്ഥന.

    അതുപോലെ പിതാവേ കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്ന് അകന്നുപോകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുമുണ്ട്.

    ഇതിന് പുറമെ മറ്റൊരു സംഭവവും നാം കാണുന്നുണ്ട്. ഗബ്രിയേല്‍ മാലാഖ മാതാവിനെ മംഗളവാര്‍ത്ത അറിയിക്കുന്ന സന്ദര്‍ഭത്തില്‍ മറിയത്തെ അഭിസംബോധന ചെയ്തത് കൃപനിറഞ്ഞവളേ സ്വസ്തി എന്നായിരുന്നു. കര്‍ത്താവ് നിന്നോടൂകൂടെയെന്നും മാലാഖ ആശംസിച്ചു. ഇവിടെയെല്ലാം നാം കാണുന്നത് ദൈവത്തിന്റെസാന്നിധ്യം നാം ക്ഷണിക്കുന്നതും അവിടുത്തോട് ഇടപെടാന്‍ അഭ്യര്‍ത്ഥിക്കുന്നതുമാണ്.

    അതുകൊണ്ട് നമുക്ക് ഏതുപ്രാര്‍ത്ഥന ചൊല്ലുമ്പോഴും ആദ്യം സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ ക്ഷണിക്കാം, ദൈവമേ കടന്നുവരണമേ എന്ന് പ്രാര്‍ത്ഥിക്കാം. ദൈവത്തോട് ഒരു ഹലോ പറയാം. ദൈവത്തോട് ഹലോ എന്ന് പറയുമ്പോള്‍ ദൈവം തിരികെയും ഹലോ പറയും.

    ഏറ്റവും നിസ്സാരമായ, ഏറ്റവും എളുപ്പമുള്ള ഈ വാക്ക് പറഞ്ഞ് നമുക്ക് ഇന്നുമുതല്‍ പ്രാര്‍ത്ഥനയിലേക്ക് കടക്കാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!