Saturday, December 21, 2024
spot_img
More

    പോളണ്ടില്‍ കത്തോലിക്കാ വൈദികര്‍ ഹാരിപോര്‍ട്ടര്‍ കത്തിച്ചു


    വാഴ്‌സോ: ജെ കെ റൗളിംങിന്റെ പ്രശസ്തമായ ഹാരിപോര്‍ട്ടര്‍ എന്ന ഫാന്റസി നോവലിന്റെ പ്രതികള്‍ മൂന്ന് കത്തോലിക്കാ വൈദികര്‍ പരസ്യമായി കത്തിച്ചു.

    തങ്ങള്‍ തിരുവചനം അനുസരിക്കുന്നുവെന്നാണ് ഇതേക്കുറിച്ചുള്ള ന്യായീകരണമായി അവര്‍ പറഞ്ഞത്. പഴയനിയമം നിയമാവര്‍ത്തനത്തിലെ വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് പുസ്തകം കത്തിക്കുന്ന ചിത്രം ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദൈവത്തിന്റെ ശത്രുവിനെ വിശ്വാസികള്‍ നശിപ്പിക്കണമെന്നതും അവരുടെ വിഗ്രഹങ്ങള്‍ തീയിലെറിയുക എന്നതുമാണ് പോസറ്റില്‍ പറയുന്നത്.

    ഇതേക്കുറിച്ച് മാധ്യമങ്ങള്‍ പോളണ്ടിലെ സഭാധികാരികളോടും പ്രാദേശിക മെത്രാനോടും പ്രതികരണം ആവശ്യപ്പെട്ടുവെങ്കിലും അവര്‍ മറുപടി നല്കാന്‍ കൂട്ടാക്കിയില്ല എന്നാണ് വാര്‍ത്ത. ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ രാവിലെ പതിനൊന്ന് മണിയോടെയാണ് വൈദികര്‍ ഹാരി പോര്‍ട്ടര്‍ കത്തിച്ചതെന്ന് പേരു വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഇടവകക്കാരനെ ഉദ്ധരിച്ചുകൊണ്ട് ഒരു ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

    വൈദികരുടെ പ്രവൃത്തിയെ ന്യായീകരിച്ചും വിമര്‍ശിച്ചും സോഷ്യല്‍മീഡിയായില്‍ പ്രചരണം തകര്‍ക്കുകയാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!