വത്തിക്കാന്‍ സിറ്റി: സിനിമകളില്‍ കാണുന്നതുപോലെയുള്ള ഭൂതാവേശം സാത്താന്റെ പ്രവര്‍ത്തനത്തിന്റെ പ്രാഥമിക രീതി മാത്രമാണെന്നും എന്നാല്‍ അതിനെക്കാള്‍ പ്രധാനപ്പെട്ട സാത്താനിക പ്രവര്‍ത്തനം പ്രലോഭനം നല്കലാണെന്നും പ്രമുഖ ഭൂതോച്ചാടകന്‍ ഫാ. ഫ്രാങ്കോയിസ് ഡെര്‍മൈന്‍.
സാത്താന്‍ ബാധയെക്കാള്‍ പ്രധാനപ്പെട്ട സാത്താന്റെ പ്രവര്‍ത്തനമാണ് പ്രലോഭനം. സാത്താന്‍ ബാധ ഒരിക്കലും ഒരു ആത്മീയഭീഷണിയല്ല. എന്നാല്‍ പ്രലോഭനം എന്നത് അസാധാരണമായ ഒരു ആത്മീയപുരോഗതിയാണ്. വ്യക്തി ഒരിക്കല്‍ വിശുദ്ധനാകാന്‍വരെയുള്ള സാധ്യത അതിനുണ്ട്. വ്യക്തിയുടെ സമ്മതമോ അനുവാദമോ കൂടാതെയാണ് സാത്താന്‍ ആ വ്യക്തിയില്‍പ്രവേശിക്കുന്നത്. ഇതാണ് സാത്താന്‍ ബാധ.
പ്രലോഭനത്തിന്‌റെ പ്രാധാന്യത്തെ നാം ഒരിക്കലും തള്ളിക്കളയരുത്. അത് ആത്മാവിനെ അപകടപ്പെടുത്തും. എന്നാല്‍ പ്രലോഭനത്തെ കീഴടക്കുക എന്നത് ലളിതമാണ്. എന്നാല്‍ അതൊരിക്കലും എളുപ്പമല്ല. പ്രലോഭനങ്ങളുടെ സാധ്യതകളെ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ഒരു ക്രിസ്തീയ ആത്മീയ ജീവിതമുണ്ടായിരിക്കണം. പ്രാര്‍ത്ഥിക്കണം, നന്നായി പെരുമാറണം,മറ്റുള്ളവരെ സ്‌നേഹിക്കണം, അനുദിനജീവിതത്തില്‍ കണ്ടുമുട്ടുന്നവരെ സ്‌നേഹിക്കണം. സാത്താന്റെ മറ്റൊരു പ്രവര്‍ത്തനം അടിച്ചമര്‍ത്തലാണ്, ബുദ്ധിമുട്ടിക്കലാണ്.
സാത്താന്‍ പലവിധ ബുദ്ധിമുട്ടുകള്‍ നമുക്ക് നല്കും ആരോഗ്യപ്രശ്‌നങ്ങള്‍, സാമ്പത്തികബുദ്ധിമുട്ടുകള്‍, കുടുംബപരമായും ബിസിനസ് പരമായും ബുദ്ധിമുട്ടുകള്‍. സ്വഭാവികമായ കാരണങ്ങള്‍ കൊണ്ട് അത് വിശദീകരിക്കാനും കഴിയില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭൂതോച്ചാടകന്റെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭൂതോച്ചാടകനായി 25 വര്‍ഷത്തിലേറെയായി ശുശ്രൂഷ നിര്‍വഹിക്കുന്ന വൈദികനാണ് ഫാ. ഫ്രാങ്കോയിസ്.