Sunday, November 10, 2024
spot_img
More

    ചൈനയില്‍ സുവിശേഷപ്രഘോഷകന് 9 വര്‍ഷം ജയില്‍ ശിക്ഷ


    ഷാങ്ഹായ്:ചൈനയിലെ കോടതി സുവിശേഷപ്രഘോഷകന് ഒമ്പതു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ഏര്‍ലി റെയ്ന്‍ കവനന്റ് ചര്‍ച്ചിലെ മുന്‍ സുവിശേഷപ്രഘോഷകന്‍ വാങ് യിക്കാണ് ശിക്ഷ. 2018 ല്‍ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അനധികൃതമായി കച്ചവടം ചെയ്തു എന്ന് ആരോപിച്ചാണ് കോടതി ശിക്ഷവിധിച്ചിരിക്കുന്നത്.

    ചൈനയിലെ പ്രമുഖമായ പ്രൊട്ടസ്റ്റന്റ് സഭയുടെ നേതാവാണ് ഇദ്ദേഹം.ആരാധനാലയങ്ങള്‍ രജിസ്ട്രര്‍ ചെയ്യണമെന്ന് ചൈനയില്‍ നിയമമുണ്ട്. എന്നാല്‍ പല ആരാധനാലയങ്ങളും രജിസ്ട്രര്‍ ചെയ്യാതെ പ്രവര്‍ത്തിക്കുന്നവയാണ്. കത്തോലിക്കാസഭയുടേതുള്‍പ്പടെ മറ്റ് വിശ്വാസസമൂഹങ്ങളെല്ലാം അണ്ടര്‍ ഗ്രൗണ്ട് ചര്‍ച്ച് എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്.

    ചൈനയുടെ ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പുനല്കുന്നുണ്ടെങ്കിലും നിലവിലെ പ്രസിഡന്റ് ആറു വര്‍ഷം മുമ്പ് അധികാരത്തിലെത്തിയതോടെ മതനിയമങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!