ദേവാലയം ആക്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

കൊല്‍ക്കൊത്ത: ജയ് ശ്രീറാം വിളികളോടെ ദേവാലയത്തിലേക്ക് ബോംബ് വലിച്ചെറിയുകയും അകത്തുകയറി ആക്രമണം നടത്തുകയും ചെയ്ത കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആര്‍എസ്എസ്, ബിജെപി അനുഭാവികളാണ് മൂന്നുപേരും.

ഡിസംബര്‍ 28 ന് രണ്ടുമണിയോടെയാണ് സംഭവം. കൊല്‍ക്കൊത്തയില്‍ നിന്ന് 120 കിലോ മീറ്റര്‍ അകലെയുള്ള ഭാഗവന്‍പൂരിലെ ദേവാലയമാണ് ആക്രമിക്കപ്പെട്ടത്. പള്ളിയിലേക്ക് വിശ്വാസികള്‍ ആരാധനയ്ക്കായി നടന്നുവന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു വെളിയില്‍ രണ്ടു ബോംബുകള്‍ പൊട്ടിത്തെറിച്ചത്. പതിനഞ്ച് മിനിറ്റോളം അക്രമികള്‍ ദേവാലയത്തിനുള്ളില്‍ അഴിഞ്ഞാടി.

ഇന്ത്യയില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമണം നടക്കുന്നത് പതിവാണെങ്കില്‍ ബംഗാളില്‍ സമാനമായ രീതിയിലുള്ള ആക്രമണം ഇതാദ്യമായിട്ടാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates