അതിരമ്പുഴ: വിവാദമായ മറിയക്കുട്ടി കൊലക്കേസില്‍ കുറ്റാരോപിതനാകുകയും പിന്നീട് കോടതി വിട്ടയ്ക്കുകയും ചെയ്ത സഹനദാസന്‍ ഫാ. ബെനഡിക്ട് ഓണംകുളത്തിന്റെ 19 ാം ചരമവാര്‍ഷികം ഇന്ന് ആചരിച്ചു. രാവിലെ ഏഴിന് നടന്ന ദിവ്യബലിയെതുടര്‍ന്ന് നടന്ന ശ്രാദ്ധസദ്യയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
ചെയ്യാത്ത കുറ്റത്തിന് സമൂഹത്തിന്റെ മുഴുവന്‍ അപമാനം ഏറ്റുവാങ്ങി ജീവിക്കേണ്ടി വന്ന ത്യാഗനിര്‍ഭരമായ ജീവിതമായിരുന്നു ബെനഡിക്ട് ഓണംകുളത്തിന്റേത്. യഥാര്‍ത്ഥ കുറ്റവാളികളുടെ അടുത്ത ബന്ധുക്കള്‍ അച്ചന്റെ അടുത്ത് കുറ്റമേറ്റെടുത്ത് സംസാരിച്ചതോടെയാണ് അച്ചന്റെ നിരപരാധിത്വം മറ്റുള്ളവര്‍ പൂര്‍ണ്ണമായും വിശ്വസിച്ചത്. അതിന് ശേഷം അധികം വൈകാതെ അച്ചന്‍ കാലയവനികയ്ക്കുള്ളില്‍ മറയുകയും ചെയ്തു.
അതിരമ്പുഴ പള്ളിയില്‍ അടക്കം ചെയ്തിരിക്കുന്ന അച്ചന്റെ കബറിടത്തിലേക്ക് ഇന്ന് ദിനംപ്രതി നൂറുകണക്കിന് വിശ്വാസികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം എത്തിച്ചേരുന്നുണ്ട്.