ടൂറിന്‍: ക്രിസ്തുവിന്റെ പരിപാവനമായ ശരീരം പൊതിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്ന തിരുക്കച്ചയുടെ പ്രദര്‍ശനം ഈ വര്‍ഷം നടത്തുമെന്ന് ആര്‍ച്ച് ബിഷപ് സീസര്‍ നോസിഗാലിയ അറിയിച്ചു. അപൂര്‍വ്വമായിമാത്രമേ തിരുക്കച്ചയുടെ പ്രദര്‍ശനം നടത്താറുള്ളൂ. ഇതിന് മുമ്പ് പ്രദര്‍ശനം നടന്നത് 2015 ല്‍ ആയിരുന്നു.
2020 ഡിസംബര്‍ 28മുതല്‍ 2021 ജനുവരി ഒന്നുവരെയായിരിക്കും പ്രദര്‍ശനം. എക്യുമെനിക്കല്‍ തെയ്‌സെ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലായിരിക്കും പൊതുവണക്കം.