ബീഹാര്‍: മിഷനറി സ്‌കൂളുകള്‍ക്കെതിരെ കടുത്ത പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംങ്. മിഷനറിമാര്‍ നടത്തുന്ന സ്‌കൂളുകളിലെ കുട്ടികള്‍ക്ക് സംസ്‌കാരത്തിന്റെ കുറവുണ്ടെന്നും അതുകൊണ്ടാണ് പഠനത്തിന് ശേഷം വിദേശത്ത് ചെല്ലുമ്പോള്‍ അവര്‍ ബീഫ് കഴിക്കുന്നതെന്നുമാണ് മന്ത്രി അഭിപ്രായപ്പെട്ടത്.
ഭാരതീയ സംസ്‌കാരം പകര്‍ന്നുകൊടുക്കാന്‍ മിഷനറി സ്‌കൂളുകള്‍ക്ക് കഴിയുന്നില്ല. ഭഗവത് ഗീതയിലെ ശ്ലോകങ്ങളും ഹനുമാന്‍ചാല്‍സയിലെ ഈരടികളും സ്വകാര്യ സ്‌കൂളുകളിലെ കുട്ടികളെ പഠിപ്പിക്കണമെന്ന നിര്‍ദ്ദേശം കൂടി അദ്ദേഹം മുന്നോട്ടുവച്ചു.