വെയില്‍സ്: സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ഈ മാസം 26,27,28 ദിവസങ്ങളിലായി ഗ്രാന്‍ഡ് മിഷന്‍ ധ്യാനം നടത്തപ്പെടുന്നു. പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നേതൃത്വം നല്കും. 26 ന് ഉച്ചകഴിഞ്ഞ് മൂന്നു മണി മുതല്‍ എട്ടു മണിവരെയും 27,28 തീയതികളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു മണിവരെയുമായിരിക്കും ശുശ്രൂഷകള്‍.
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ധ്യാനത്തില്‍ ദിവ്യബലി അര്‍പ്പിക്കും. വചനപ്രഘോഷണം, വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, ഗാനശുശ്രൂഷ, കുമ്പസാരം എന്നിവയുണ്ടായിരിക്കും.
പുതുഞായറിന്റെയും ദിവ്യകാരുണ്യ ഞായറിന്റെയും പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ 28 ന് നടക്കും. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷകള്‍ ക്രമീകരിച്ചിട്ടുണ്ട്. വിപുലമായ പാര്‍ക്കിംങ് സൗകര്യവും നല്കുമെന്ന് ഫാ. ജോയ് വയലില്‍ അറിയിച്ചു.
ആത്മീയമായ ഉണര്‍വ് നല്കുന്ന ഈ ധ്യാനശുശ്രൂഷയ്ക്കായി ആത്മീയമായി തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് വെയില്‍സിലെ സീറോ മലബാര്‍ വിശ്വാസികള്‍.
ധ്യാനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം: St. Davids Catholic College, TyGwyn Road, Cardfff, CF 23 5QD