കാക്കനാട്: സീറോ മലബാർ സഭാ സിനഡ് 2020 ജനുവരി 10 മുതൽ 15 വരെ നടക്കുന്നു. കാക്കനാട് മൗണ്ട് സെന്റ് തോമസിലാണ് സിനഡ്. 64 മെത്രാന്മാരിൽ 58 പേർ ഇതില്‍ പങ്കെടുക്കുന്നുണ്ട്. സിനഡിനൊരുക്കമായി ഇന്നു മുതൽ ഒന്പതാം തീയതി വരെ മെത്രാന്മാർ ഫാ. ഐവൽ മെൻഡാൻസ സിഎസ്എസ് ആര്‍ നയിക്കുന്ന ധ്യാനത്തിൽ പങ്കെടുക്കും.
ജനുവരി 10 ന് രാവിലെ 9 മണിക്ക് സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിനഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
സിനഡിനുവേണ്ട ക്രമീകരണങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു.