ചേര്‍ത്തല: അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസലിക്കയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് പത്താം തീയതി കൊടിയേറും. വൈകുന്നേരം 5.30 ന് ബീച്ച് കുരിശടിയില്‍ നിന്ന് പള്ളിയിലേക്ക് തിരുസ്വരൂപത്തിന്റെ അകമ്പടിയോടെ പതാകപ്രയാണം ആരംഭിക്കും. 6.30 ന് വിശുദ്ധന്റെ തിരുസ്വരൂപ ആശീര്‍വാദം, കൊടിയേറ്റ്. ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി. മോണ്‍. പയസ് ആറാട്ടുകുളം പ്രസംഗം നടത്തും.
20 നാണ് പ്രധാന തിരുനാള്‍. 27 നാണ് എട്ടാമിടം. അതോടെ തിരുനാളിന് സമാപനമാകും.