Tuesday, July 1, 2025
spot_img
More

    ചിലിയില്‍ മുഖംമൂടിധാരികള്‍ കത്തോലിക്കാ ദേവാലയത്തിന് തീയിട്ടു

    സാന്റിയാഗോ: മുഖംമൂടിധാരികള്‍ കത്തോലിക്കാ ദേവാലയത്തിന് തീയിട്ടു. സെന്റ് ഫ്രാന്‍സിസ് ബോര്‍ജിയ ദേവാലയമാണ് കത്തിനശിച്ചത്. രാത്രി എട്ടുമണിയോടെയാണ് മുഖംമൂടിധാരികള്‍ അക്രമം അഴിച്ചുവിട്ടത്.

    വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തും ദേവാലയത്തിലും തൊട്ടടുത്ത കെട്ടിടത്തിലും എന്നിങ്ങനെ മൂന്നു സ്ഥലങ്ങളിലാണ് തീ കൊളുത്തിയത്. ഫയര്‍ഫോഴ്‌സ് സംഘം വിവരമറിഞ്ഞ് എത്തിയെങ്കിലും അവരുടെ വഴികളും അക്രമികള്‍ തടസ്സപ്പെടുത്തിയിരുന്നു.

    ഈ ദേവാലയത്തിന് തൊട്ടടുത്തായിട്ടാണ് ഗവണ്‍മെന്റ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഗവണ്‍മെന്റ് വിരുദ്ധപ്രക്ഷോഭങ്ങള്‍ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ പാതിയോടെയാണ് പൊട്ടിപ്പുറപ്പെട്ടത്. ഇതിനിടയില്‍ നിരവധി ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. നവംബറില്‍ രണ്ടുദേവാലയങ്ങള്‍ അഗ്നിക്കിരയായിരുന്നു.

    186 ല്‍ ആണ് സെന്റ് ഫ്രാന്‍സിസ് ബോര്‍ജിയ ദേവാലയം നിര്‍മ്മിച്ചത്.

    അവര്‍ക്ക് ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കാനേ കഴിയൂ, അവര്‍ക്ക് നമ്മുടെ സമൂഹത്തെ ഇല്ലാതാക്കാന്‍ കഴിയില്ല. നമ്മുടെ വിശ്വാസത്തെയും. നമ്മുടെ പ്രത്യാശ സ്ഥിരമാണ്. കത്തിയ ദേവാലയത്തിന്റെ മുന്‍വശത്ത് അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയും മറ്റ് മെത്രാന്മാരുമൊത്ത് ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്കിയ ബിഷപ് സില്‍വാ പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!