മെല്‍ബണ്‍: ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ വിതച്ചുകൊണ്ട് കാട്ടുതീ പടര്‍ന്നുപിടിക്കുന്നത് തുടരുമ്പോള്‍ പ്രാര്‍ത്ഥനയും സാമ്പത്തികസഹായവും അഭ്യര്‍ത്ഥിച്ച് മെല്‍ബണ്‍ ആര്‍ച്ച് ബിഷപ് പീറ്റര്‍ കോമെന്‍സോലി. പ്രാര്‍ത്ഥന കൊണ്ടും സാമ്പത്തികസഹായം കൊണ്ടും എല്ലാവരും ദുരിതബാധിതരെ സഹായിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ നാം കുടുംബമൊന്നിച്ച് സന്തോഷങ്ങളില്‍ മുഴുകി. ഇന്നിതാ നാം നാശനഷ്ടങ്ങളുടെയും അഗാധമായ ദുഖങ്ങളുടെയും പിടിയില്‍ അമര്‍ന്നിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു.
പന്ത്രണ്ടു മില്യന്‍ കുറ്റിക്കാടുകളാണ് കത്തിത്തീര്‍ന്നത്. ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച കാട്ടുതീയായിട്ടാണ് കണക്കാക്കുന്നത്. 19 പേര്‍ക്ക് ജീവഹാനി സംഭവിച്ചതായിട്ടാണ് റിപ്പോര്‍ട്ട വിക്ടോറിയ. സൗത്ത് വെയില്‍സ്, സൗത്ത് ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടം.
ചെറുതും വലുതുമായ സംഭാവനകള്‍ സെന്റ് വിന്‍സെന്റ് ഡി പോള്‍ വഴി ദുരിതബാധിതര്‍ക്ക് നല്കാന്‍ ശ്രദ്ധിക്കണമെന്ന് ആര്‍ച്ച് ബിഷപ് അഭ്യര്‍ത്ഥിച്ചു.