Friday, January 3, 2025
spot_img
More

    അടുത്ത ഏഷ്യന്‍ യൂത്ത് ഡേ ഇന്ത്യയില്‍ നടക്കില്ല

    ന്യൂഡല്‍ഹി: പദ്ധതിയിട്ടിരുന്നതുപോലെ അടുത്ത ഏഷ്യന്‍ യൂത്ത് ഡേ ഇന്ത്യയില്‍ നടക്കാന്‍ സാധ്യതയില്ലെന്ന് കോട്ടാര്‍ ബിഷപ് നസ്രാറീന്‍ സൂസൈ. ഇന്ത്യന്‍ യൂത്ത് കമ്മീഷന്റെ തലവനാണ് ബിഷപ് സൂസൈ.

    ഏഷ്യന്‍ യൂത്ത് ഡേയ്ക്ക് ആതിഥേയത്വം അരുളുമ്പോള്‍ നമ്മുടെ രാജ്യത്തിനാണ് ഉത്തരവാദിത്തം. അതിഥികളുടെ സുരക്ഷിതത്വം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.എന്നാല്‍ ഉന്നതാധികാരികളുമായി ഇക്കാര്യം സംസാരിക്കുകയും ഉപദേശം സ്വീകരിക്കുകയും ചെയ്യേണ്ടിവന്നപ്പോള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ യൂത്ത് ഡേ ഇന്ത്യയില്‍ നടത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് മനസ്സിലായി. കാരണം മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഇപ്പോള്‍ വ്യാപകമായ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഏഷ്യന്‍ യൂത്ത് ഡേ നടത്തുമ്പോള്‍ അത് സംഘര്‍ഷം വര്‍ദ്ധിപ്പിക്കാനേ ഇടയാക്കുകയുള്ളൂ. നിലവിലെ ഭരണസംവിധാനം മാറിയാല്‍ മാത്രമേ എന്തെങ്കിലും പ്രതീക്ഷിക്കാനുള്ളൂ. ഇപ്പോഴത്തെ സാഹചര്യം ഒട്ടും നല്ലതല്ല. അദ്ദേഹം പറഞ്ഞു.

    ഭാരതീയ ജനതാപാര്‍ട്ടി അധികാരത്തില്‍ വന്നതുമുതല്‍ ക്രൈസ്തവന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള സംഘടിതമായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

    കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഏഷ്യയിലെ യുവജനങ്ങള്‍ ഒരുമിച്ചുകൂടുന്ന പ്രോഗ്രാമാണ് ഏഷ്യന്‍ യൂത്ത് ഡേ. ആദ്യത്തെ ഏഷ്യന്‍ യൂത്ത് ഡേ 1999 ല്‍ തായ്‌ലന്റിലാണ് നടന്നത്. 2020 ല്‍ ഇന്ത്യയില്‍ നടത്താനായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് അഏടുത്ത ഏഷ്യന്‍ യൂത്ത് ഡേ 2021 ഒക്ടോബറിലായിരിക്കും നടക്കുന്നത്.

    2003 ല്‍ ബാംഗ്ലൂരില്‍ വച്ച് ഏഷ്യന്‍ യൂത്ത് ഡേ നടന്നിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!