കൊച്ചി: കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് സീറോ മലബാര്‍ സഭ സിനഡ്. ക്രിസ്ത്യന്പെണ്കുട്ടികളെ ലക്ഷ്യമിട്ട് ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നാണ് സിനഡ് ആരോപിച്ചത്.
പ്രണയം നടിച്ച് പീഡിപ്പിച്ചശേഷം അതിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്ന കേസുകള്‍ വര്‍ദ്ധിക്കുകയാണ്. കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരില്‍ പകുതിയും ക്രൈസ്തവരാണെന്നും സിനഡ് അറിയിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച് പോലിസ് വേണ്ടത്ര കരുതലോടെ കേസ് അന്വേഷിക്കുന്നില്ലെന്നും സിനഡ് ആരോപിച്ചു.